Rini Ann George and VD Satheesan 
Entertainment

'വനവാസമല്ല, പട്ടാഭിഷേകം; പദ്മനാഭന്റെ മണ്ണില്‍ ഇനി എന്റെ ശ്രീ പദ്മനാഭന്‍ വാഴും'; ആശംസയുമായി റിനി ആന്‍ ജോര്‍ജ്

നിങ്ങള്‍ ഓരോ തവണ കെടുത്താന്‍ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി നടി റിനി ആന്‍ ജോര്‍ജ്. ഓരോ തവണും കുഴിച്ച് മൂടാനും താഴ്ത്താനും ശ്രമിച്ചപ്പോഴും ഉയര്‍ന്ന വന്ന ഒരുത്തന്‍ എന്നാണ് റിനി വിഡി സതീശനെ വിശേഷിപ്പിക്കുന്നത്. വനവാസമല്ല, ഇനി പട്ടാഭിഷേകമാണെന്നും റിനി പറയുന്നു.

വിഡി സതീശനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് റിനിയുടെ ആശംസാക്കുറിപ്പ്. 'നിങ്ങള്‍ എല്ലാവരും കൂടി കുഴിച്ചു മൂടാന്‍ നോക്കിയ ഒരുത്തന്‍ ഇല്ലേ.. നിങ്ങള്‍ ഓരോ തവണ താഴ്ത്താന്‍ ശ്രമിച്ചപ്പോഴും ഉയര്‍ന്നു വന്ന ഒരുത്തന്‍. നിങ്ങള്‍ ഓരോ തവണ കെടുത്താന്‍ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തന്‍. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്റെ മണ്ണില്‍ ഇനി എന്റെ ശ്രീ പദ്മനാഭന്‍ വാഴും' റിനി പറയുന്നു.

വിഡി സതീശനുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് റിനി. മുമ്പും റിനി സതീശനുള്ള തന്റെ പിന്തുണ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയ്ക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, ദിവസങ്ങള്‍ മുമ്പും റിനി സതീശന് പിന്തുണയുമായി എത്തിയിരുന്നു.

'ഒരിക്കല്‍ അദ്ദേഹവുമായി വളരെ അടുപ്പമുള്ള ഒരാള്‍ എന്നോട് പറഞ്ഞു. മന്ത്രി സ്ഥാനം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടപ്പോള്‍ വിതുമ്പി പോയ ഒരു സതീശനെ കുറിച്ച്...അങ്ങനെ എത്ര എത്ര നെടുവീര്‍പ്പുകള്‍ ഉതിര്‍ന്നിട്ടുണ്ടാകാം... എത്രയോ അവസരങ്ങള്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു... അങ്ങനെ അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ആസൂത്രിതമായി മാറ്റി നിര്‍ത്തപെട്ട് തന്റെ കഴിവുകള്‍ ജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ എത്ര എത്ര വനവാസങ്ങള്‍. എന്നാല്‍ ഇന്ന് ജനലക്ഷങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു.' എന്നാണ് റിനി നേരത്തെ കുറിച്ചത്.

'അദ്ദേഹത്തിന്റെ അസാധാരണമായ നേതൃ പാടവത്തെ അറിഞ്ഞു കഴിഞ്ഞു. ഉറച്ച നിലപാടും പൂര്‍ണ സമര്‍പ്പണവും ഉള്ള നേതൃത്വമാണ് ഇന്നിന്റെ ആവശ്യം. ഇനിയും അദ്ദേഹത്തെ മുറിപ്പെടുത്താന്‍ ഇവിടത്തെ ജനങ്ങള്‍ അനുവദിക്കില്ല എന്ന വിശ്വാസമുണ്ട്. ജനാധിപത്യത്തില്‍ പരിപൂര്‍ണ വിശ്വാസം ഉണ്ട്. അദ്ദേഹം എന്നേ നമ്മുടെ ഹൃദയങ്ങളില്‍ മുഖ്യമന്ത്രി ആയി കഴിഞ്ഞിരിക്കുന്നു. ജന ഹൃദയങ്ങളിലെ മുഖ്യമന്ത്രി' എന്നും റിനി നേരത്തെ കുറിച്ചിരുന്നു.

Rini Ann George congratulates VD Satheesan as he is announced as the CM of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ടീമില്‍

VD Satheesan Cabinet Live: സത്യപ്രതിജ്ഞ തിങ്കളാഴ്ച

മന്ത്രിമാരുടെ യാത്ര 'മെട്രോ'യില്‍; ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം

കോളിഫ്ലവറിലെ പുഴുക്കളും അഴുക്കും നീക്കാൻ എളുപ്പവഴികൾ

SCROLL FOR NEXT