Kantara Chapter 1 ഫെയ്സ്ബുക്ക്
Entertainment

കാന്താര മാജിക്! രണ്ടാം ദിനം 100 കോടി ക്ലബ്ബിൽ; കളക്ഷനിൽ കുതിപ്പ് തുടരുന്നു

ഓപ്പണിങ് ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 61.85 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ദൃശ്യ വിസ്മയത്താൽ തീർത്ത ‌‌ഒരു ​ഗംഭീര തിയറ്റർ അനുഭവം ആണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ കാന്താര രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. മിത്തോളജിയും ഫാന്റസിയും എല്ലാം കോർത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്.

ഓപ്പണിങ് ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 61.85 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു. കന്നഡയിൽ നിന്ന് 19.6 കോടി, തെലുങ്കിൽ നിന്ന് 13 കോടി, ഹിന്ദിയിൽ നിന്ന് 18.5 കോടി, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്. 45 കോടി രൂപയാണ് രണ്ടാം ദിനത്തിൽ ചിത്രം നേടിയത്.

ആകെ മൊത്തം രണ്ട് ദിവസം കൊണ്ട് 106 കോടി ചിത്രം കളക്ട് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. രാജശേഖര എന്ന രാജാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ ജയറാമെത്തിയത്. രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തിയത്.

കാന്താരയുടെ വിജയം നടൻ ജയസൂര്യയ്ക്കൊപ്പമാണ് ഋഷഭ് ഷെട്ടി ആഘോഷിച്ചത്. ഒരത്യാവശ്യത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഋഷഭ് ഷെട്ടിയുടെ വീട്ടിലേക്ക് ജയസൂര്യ എത്തിയത്. 'കാന്താര'യുടെ വലിയ വിജയം ആഘോഷിക്കാൻ ജയസൂര്യയും കുടുംബവും ചേർന്ന് ഒരു കേക്ക് ഒരുക്കിയിരുന്നു.

കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച ശേഷം ഋഷഭ് ഷെട്ടി ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സിനിമയ്ക്ക് ലഭിക്കുന്ന വൻ സ്വീകരണത്തിലുള്ള തന്റെ സന്തോഷം ജയസൂര്യയുടെ കുടുംബവുമായി പങ്കുവയ്ക്കാൻ ഋഷഭ് മറന്നില്ല. ജയസൂര്യ തന്നെയാണ് ഋഷഭിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചത്.

Cinema News: Rishab Shetty's Kantara Chapter 1 enters Rs 100 crore club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT