റിയ ചക്രബർത്തിയും സഹോദരനും/ ഇൻസ്റ്റ​ഗ്രാം വിഡിയോയിൽ നിന്ന് 
Entertainment

മുംബൈയിൽ പുതിയ വീട് അന്വേഷിച്ച് റിയ ചക്രബർത്തിയും സഹോദരനും; വിഡിയോ വൈറൽ

വീട്ടിൽ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കാറിൽ കയറി പോവുകയാണ് റിയ

സമകാലിക മലയാളം ഡെസ്ക്

നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാട് കേസിൽ ജയിൽ മോചിതയായതിന് ശേഷം ആദ്യമായി പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ട് നടി റിയ ചക്രബർത്തി. മുംബൈയിൽ പുതിയ വീട് അന്വേഷിച്ച് ഇറങ്ങുന്ന റിയയുടേയും സഹോദരൻ ഷൗവിക്കിന്റേയും വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.  

വീട്ടിൽ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കാറിൽ കയറി പോവുകയാണ് റിയ. ദയവായി തങ്ങളെ പിന്തുടരരുതെന്നും റിയ പറയുന്നതും വിഡിയോയിൽ കേൾക്കാം. മയക്കുമരുന്ന് കേസില്‍ ഒക്ടോബറിലാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് ശേഷം തന്റെ വീട്ടിൽ തന്നെയായിരുന്നു റിയ. ആദ്യമായാണ് താരം കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഡിസംബര്‍ 2നാണ് റിയയുടെ സഹോദരന്‍ ഷൗവിക്കിന് ജാമ്യം ലഭിച്ചത്. 

നടനും റിയയുടെ കാമുകനുമായ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ചർച്ചയാകുന്നത്. തുടർന്നാണ്  ലഹരി മരുന്ന് ഉപയോ​ഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനയെും അറസ്റ്റ് ചെയ്തത് ഉപാധികളോടെയാണ്. ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

SCROLL FOR NEXT