കേരളത്തിലെ മുഖ്യമന്ത്രി കസേരയ്ക്കായുള്ള മത്സരത്തെ ട്രോളി സംവിധായകന്‍ ആര്‍ജെ ബാലാജി. സൂര്യ നായകനായ പുതിയ ചിത്രം കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു ബാലാജിയുടെ രസകരമായ പരാമര്‍ശം. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സൂര്യയടക്കമുള്ള ചിത്രങ്ങളിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ഉണ്ടായിരുന്നു.
'കേരളത്തിലും തമിഴ്‌നാടിനും ഇടയില്‍ നിറയെ സാമ്യതകള്‍ ഉണ്ട്. ഈ ഇടയ്ക്ക് ഞങ്ങളുടെ നാട്ടില്‍ നിറയെ പാര്‍ട്ടിയില്‍ നിന്ന് നിറയെ പേര്‍ മുഖ്യമന്ത്രി ആകാന്‍ ട്രൈ ചെയ്തു. കേരളത്തില്‍ ഒരേ പാര്‍ട്ടിയില്‍ നിന്ന് നിറയെ പേര്‍ സിഎം ആകാന്‍ ട്രൈ ചെയ്യുകയാണ്. ഞങ്ങള്‍ക്ക് ഒരു നല്ല സിഎമ്മിനെ കിട്ടി. നിങ്ങള്‍ക്കും വേഗം ഒരു നല്ല മുഖ്യമന്ത്രിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. രണ്ട് സ്റ്റേറ്റിനും ഉള്ള മറ്റൊരു സാമ്യത സൂര്യ സാറിനോടുള്ള സ്‌നേഹമാണ്' എന്നാണ് ബാലാജി പറഞ്ഞത്.
ബാലജിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. അതേസമയം കറുപ്പ് മെയ് 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചതും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates