RLV Ramakrishnan with Praveena ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'എന്റെ കൊച്ചേട്ടന്റെ അനുജനല്ലേ...'; കണ്ടതും കെട്ടിപ്പിടിച്ചു, കുറേ സങ്കടപ്പെട്ടു കരഞ്ഞു; പ്രവീണയെക്കുറിച്ച് രാമകൃഷ്ണന്‍

അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവര്‍ നെഞ്ചേറ്റിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

യാത്രയ്ക്കിടെ നടി പ്രവീണയെ കണ്ടുമുട്ടിയതിനെക്കുറിച്ച് നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോക്ടര്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കണ്ടതും പ്രവീണ വന്ന് തന്നെ കെട്ടിപ്പിടിച്ചുവെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. എന്റെ കൊച്ചേട്ടന്റെ അനുജന്‍ എന്നാണ് തന്നെ പ്രവീണ വിളിച്ചതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

കലാഭവന്‍ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ പ്രവീണ അഭിനയിച്ചിരുന്നു. കലാഭവന്‍ മണിയുടെ സഹോദരിയുടെ വേഷമായിരുന്നു പ്രവീണ അവതരിപ്പിച്ചത്. ആ ഓര്‍മകളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ അനുജനെ എന്റെ കൊച്ചേട്ടന്‍ അനുജന്‍ എന്ന് പ്രവീണ വിളിച്ചത്.

കുറേ സങ്കടപ്പെട്ട് കരഞ്ഞ ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി പോയെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു. വാസന്തിയേ എന്ന വിളിയെ അവരുടെ ഉള്ളില്‍ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറയുന്നു. ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകളിലേക്ക്:

''ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ടമാത്രയില്‍ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എന്റെ കൊച്ചേട്ടന്റെ അനുജനല്ലെ എന്ന് പറഞ്ഞ്.

അതെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. എന്ന ചിത്രത്തില്‍ മണി ചേട്ടന്‍ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ ഒരുപാട് വിശേഷങ്ങള്‍ പങ്കുവച്ചു. കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവില്‍ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി. വാസന്ത്യേ. എന്നവിളി വെറുതെ അഭിനയിക്കാന്‍ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല. ആ ഉള്‍ വിളി അവരില്‍ ഇപ്പോഴും ഉണ്ട്. അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവര്‍ നെഞ്ചേറ്റിയിട്ടുണ്ട്''.

1999 ല്‍ പുറത്തിറങ്ങിയ സിനിമയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണിയ്‌ക്കൊപ്പം കാവേരി, പ്രവീണ, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടാനും ചിത്രത്തിന് സാധിച്ചു. സിനിമയിലെ പ്രകടനത്തിന് കലാഭവന്‍ മണിയ്ക്ക് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

RLV Ramakrishnan pens a hearfelt note about meeting actress Praveena. She hugged and cried as they recalled his later brother Kalabhavan Mani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT