Entertainment

'നീ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ലെന്ന് രോഹൻ പറഞ്ഞു, മദ്യലഹരിയിലാണെന്ന് കരുതി'; നേഹ കക്കർ

നേഹയ്ക്ക് 32 വയസായെങ്കിലും രോഹന് 25 വയസായിരുന്നു പ്രായം

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലെ മുൻ നിര ​ഗായകരിൽ ഒരാളാണ് നേഹ കക്കർ. അടുത്തിടെയാണ് താരം വിവാഹിതയായത്. ​ഗായകൻ രോഹന്‍പ്രീത് സിങ്ങിനെയാണ് നേഹ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്. ദിവസങ്ങൾ നീണ്ടുനിന്ന വിവാഹആഘോഷം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ പെട്ടെന്ന് വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നേഹ. 

നേഹയ്ക്ക് 32 വയസായെങ്കിലും രോഹന് 25 വയസായിരുന്നു പ്രായം. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹം കുറച്ചു വർഷങ്ങൾ കഴിഞ്ഞു മതി എന്നായിരുന്നു രോഹന്റെ ആഗ്രഹം. എന്നാൽ  പ്രണയബന്ധം മാത്രമായി മുന്നോട്ടു പോകാൻ നേഹ താത്പര്യപ്പെട്ടില്ല. പെട്ടെന്നൊരു ദിവസം രോഹൻ തന്റെയടുത്ത് വന്ന് താൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാകില്ലെന്നും ഉടൻ വിവാഹം കഴിക്കണമെന്നും പറഞ്ഞു. 

എന്നാൽ അത് മദ്യലഹരിയിൽ ആണെന്നായിരുന്നു താൻ വിചാരിച്ചത് എന്നാണ് നേഹ പറയുന്നത്. പക്ഷേ തൊട്ടടുത്ത ദിവസം നേഹയെ കാണാൻ എത്തിയ രോഹൻ വീണ്ടും വിവാഹത്തെക്കുറിച്ചു പറയുകയായിരുന്നു. വീട്ടുകാരുമായി ആലോചിച്ചു തീരുമാനിക്കൂ എന്നായിരുന്നു നേഹയുടെ മറുപടി. വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. 

ഒക്ടോബര്‍ 24നാണ് നേഹയും രോഹനും വിവാഹിതരായത്. വിവാഹത്തിന് ഒരു മാസം മുന്‍പേ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. തനിക്കു വിവാഹത്തെക്കുറിച്ചു സങ്കൽപ്പങ്ങൾ പോലുമില്ലായിരുന്നെന്നും എന്നാൽ അപ്രതീക്ഷിതമായി രോഹനെ കണ്ടുമുട്ടുകയും തുടർന്ന് ഇഷ്ടത്തിലാകുകയുമായിരുന്നുവെന്ന് നേഹ കക്കര്‍‌ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

SCROLL FOR NEXT