Arjun Ashokan, Roshan Mathew and Gauri Kishan 
Entertainment

ചത്താ പച്ചയ്ക്ക് ശേഷം അര്‍ജുനും റോഷനും; നായിക ഗൗരി കിഷന്‍; മിസ്റ്ററി ത്രില്ലറുമായി യുവനിര

ബാലു വർഗീസ് , ഹരിശ്രീ അശോകൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചത്താ പച്ചയ്ക്ക് ശേഷം റോഷനും അർജുനും ഒരുമിക്കുന്നു. മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ എസ് സോമശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു.

അർജ്ജുൻ അശോകനും , റോഷൻ മാതൃുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗൗരി കിഷനാണ് നായിക. ബാലു വർഗീസ് , ഹരിശ്രീ അശോകൻ ,സൂര്യാ ക്രിഷ് , ജിയോ ബേബി , വീണാ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടൊവിനോ തോമസ് നായകനായ നടികർ എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് സുവിനാണ്.

പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജസ്സാനി എൻ്റെർടൈൻമെൻ്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് 6ഡി പിക്ച്ചേർസിൻ്റെ ബാനറിൽ ചേതൻ ഡിയോലേക്കർ, ക്രിഷ് സുൽത്താൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേർസ് - അനൂപ് വേണുഗോപാൽ , അനുബിൻ.

യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബമുഹൂർത്തങ്ങൾക്കും ഹ്യൂമറിനും പ്രാധാന്യം നൽകുന്നുണ്ട്. സംഗീതം - യാക്സൻ ഗാരി പെരേര, നേഹാ നായർ. ടൈറ്റിൽ ട്രാക്ക് - ജാക്സൻ വിജയൻ.

എഡിറ്റിംഗ് - രതീഷ് രാജ്. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് - ആർ. ജി വയനാടൻ. കോസ്റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ. ശബ്‌ദ രൂപകല്പന- ജയദേവൻ. ചക്കാടത്ത്. ശബ്‌ദ മിശ്രണം-സിനോയ് ജോസഫ്- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പി ഇമ്മാനുവൽ. സംഘട്ടനം - സുപ്രീം സുന്ദർ. സ്‌റ്റിൽസ് - രോഹിത് . കെ. സുരേഷ്. പരസ്യകല- ഹെസ്റ്റൻലിനോ.

പ്രൊഡക്‌ഷൻ മാനേജർ - സുനിൽ പി. എസ്. പ്രൊഡക്‌ഷൻ എക്സിക്കുട്ടീവ്- നസീർ കാരന്തൂർ. പ്രൊഡക്‌ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര. ആലുവയും പരിസരങ്ങളിലുമായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്.

After Chatha Pacha, Roshan Mathew and Arjun Ashokan comes together for a mystery thriller.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT