Rukmini Vasanth  ഇൻസ്റ്റ​ഗ്രാം
Entertainment

'ദൈവം അനുവദിച്ചാൽ...' രുക്മിണി വസന്ത് ബോളിവുഡിലേക്ക് ? മറുപടിയുമായി നടി

അത് എനിക്ക് വളരെയധികം ആവേശം തരുന്ന കാര്യമാണ്.

സമകാലിക മലയാളം ഡെസ്ക്

കാന്താര ചാപ്റ്റർ 1 എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധ നേടിയിരിക്കുകയാണ് നടി രുക്മിണി വസന്ത്. ഹിന്ദിയിലും രുക്മിണിക്ക് ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ ബോളിവുഡിൽ നിന്ന് തനിക്ക് നിരവധി ഓഫറുകൾ വരുന്നുണ്ടെന്ന് പറയുകയാണ് രുക്മിണി. "ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു.

അത് എനിക്ക് വളരെയധികം ആവേശം തരുന്ന കാര്യമാണ്. വളരെ ചെറുപ്പം മുതലേ എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാം. കുട്ടിക്കാലം മുതലേ ഹിന്ദി സിനിമകളും കാണാറുണ്ട്. ഞാൻ ഒരു ആർമി പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വരുന്നതു കൊണ്ടായിരിക്കാം ഇത്.

കാരണം എല്ലാ കൻ്റോൺമെന്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്ന് ഹിന്ദിയാണ്. അവിടെ നിന്ന് തന്നെയായിരിക്കണം എനിക്ക് ഹിന്ദി സംസാരിക്കാനൊക്കെ പറ്റിയത്. പക്ഷേ ഹിന്ദിയിലിതുവരെ എനിക്ക് എന്റെ കഴിവ് പ്രകടിപ്പിക്കാൻ അവസരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അങ്ങനെയൊരു അവസരം കിട്ടണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. ദൈവം അനുവദിക്കുകയാണെങ്കിൽ അത് എത്രയും വേ​ഗം സംഭവിക്കും".- രുക്മിണി പറഞ്ഞു.

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര 2 വിൽ കനകവതി എന്ന കഥാപാത്രമായാണ് രുക്മിണി എത്തിയത്. മികച്ച സ്വീകാര്യതയാണ് രുക്മിണിയുടെ കഥാപാത്രത്തിന് ലഭിച്ചത്. ജൂനിയർ എൻടിആറിനൊപ്പമുള്ള ഒരു ചിത്രവും രുക്മിണിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Cinema News: Rukmini Vasanth talks about hindi debut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

SCROLL FOR NEXT