S S Rajamouli, Fahadh Fassil വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എനിക്ക് നിന്നെ വെറുക്കാൻ ഇഷ്ടമാണെന്ന് ഞാനെപ്പോഴും പറയും'; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജമൗലി

നീ ഒരു പാമ്പിനെ പോലെയാണ്. എനിക്ക് ടിവി ഓഫ് ചെയ്യണമെന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സിനിമയിലെ അഭിനേതാക്കളെയും സിനിമകളെയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് പറയുകയാണ് സംവിധായകൻ എസ് എസ് രാജമൗലി. 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഭാവന സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി തനിക്ക് തോന്നുന്നത് മികച്ച അഭിനയവും എഴുത്തുമാണെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ മലയാള സിനിമകൾ അധികം കണ്ടിട്ടില്ല. പക്ഷേ ഫഹദിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്". -രാജമൗലി പറഞ്ഞു.

ഫഹദ് ഫാസിലിന്റെ സിനിമകളിൽ ‘ട്രാൻസ്’ ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നെന്നും രാജമൗലി വ്യക്തമാക്കി. ‘ആവേശം’ ഉൾപ്പെടെയുള്ള ഫഹദിന്റെ പുതിയ സിനിമകളും താൻ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ എപ്പോഴും അദ്ദേഹത്തോട് പറയാറുണ്ട്, എനിക്ക് അദ്ദേഹത്തെ വെറുക്കാൻ ഇഷ്ടമാണെന്ന്". - രാജമൗലി പറ‍ഞ്ഞു.

ഇതിന് പിന്നാലെ 'ജോജി' കണ്ടിട്ട്, രാജമൗലി തനിക്ക് അയച്ച മെസേജിനെക്കുറിച്ച് ഫഹദും തുറന്നു പറഞ്ഞു. "ഞാനിപ്പോഴും ഓർക്കുന്നുണ്ട്. ഇദ്ദേഹം എനിക്കൊരു ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. നീ ഒരു പാമ്പിനെ പോലെയാണ്. എനിക്ക് ടിവി ഓഫ് ചെയ്യണമെന്നുണ്ട്. പക്ഷേ എനിക്കതിന് പറ്റുന്നില്ല എന്ന്".- ഫഹദ് പറഞ്ഞു.

"എന്റെ ഓൾ ടൈം ഫേവറിറ്റുകളിൽ ഒന്നാണ് ലാൽ സാറിന്റെ ദൃശ്യം. ദൃശ്യം 1, ദൃശ്യം 2 എന്നിവ എന്റെ ഓൾ ടൈം ഫേവറിറ്റുകളാണ്. രണ്ട് ദിവസം മുൻപാണ് ‘ബ്രോ ഡാഡി’ കണ്ടത്. ഇപ്പോഴും അതിലെ ഡയലോഗുകൾ ഇവരോടൊക്കെ ആവർത്തിച്ചു പറയാറുണ്ട്".- രാജമൗലി പറഞ്ഞു.

ചെറിയ സിനിമകൾ മുതൽ വലിയ ചിത്രങ്ങൾ വരെയും സാമൂഹിക വിഷയങ്ങൾ പറയുന്ന സിനിമകൾ, പ്രണയകഥകൾ, ആക്ഷൻ സിനിമകൾ, ത്രില്ലറുകൾ തുടങ്ങി വ്യത്യസ്തമായ സിനിമകൾ മലയാളം ഒരുക്കുന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും രാജമൗലി പറഞ്ഞു.

മലയാള സിനിമയുടെ ഏറ്റവും ഉയർന്ന നിലവാരമായി താൻ കാണുന്നത് അഭിനയവും എഴുത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ സിനിമകൾ മുതൽ വലിയ സിനിമകൾ വരെ, സോഷ്യലി കോൺഷ്യസ് സിനിമകൾ മുതൽ ലവ് സ്റ്റോറികളും ആക്ഷനും ത്രില്ലറുകളും വരെ മലയാള സിനിമ ചെയ്യുന്നു.

മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ക്വാളിറ്റി എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുക അഭിനയവും എഴുത്തുമാണ്. എഴുത്തും അഭിനയവും ഏറ്റവും മികച്ചതാണ് രാജമൗലി പറഞ്ഞു.

S S Rajamouli opens up about his friendship with Fahadh Faasil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 643 lottery result

ചർമത്തിന് സ്വാഭാവിക തിളക്കം, ദിവസവും ഈ 5 പഴങ്ങൾ

അവസാന നിമിഷംവരെ 'മരണമാസ്‌'; ഒടുവില്‍ പാകിസ്ഥാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ

അമിതവേഗതയിൽ വാഹനമോടിച്ച് മരണം വരുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ