ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പാട്ടിലും കൈവച്ച് ശ്രീശാന്ത്, സണ്ണി ലിയോണി ചിത്രത്തിലൂടെ ​ഗായകനാവുന്നു

ബോളിവുഡ് സിനിമയായ 'ഐറ്റം നമ്പര്‍ വണ്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്

സമകാലിക മലയാളം ഡെസ്ക്

മികച്ച ഫാസ്റ്റ് ബൗളർ എന്ന നിലയിൽ മാത്രമല്ല ഡാൻസിലും അഭിനയത്തിലുമെല്ലാം ഇതിനോടകം ശ്രീശാന്ത് കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ പാട്ടുപാടി അമ്പരപ്പിക്കാനൊരുങ്ങുകയാണ് താരം.  ബോളിവുഡ് സിനിമയായ 'ഐറ്റം നമ്പര്‍ വണ്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു റെക്കോർഡിങ്. 

ബാലുരാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐറ്റം നമ്പര്‍ വണ്‍ എന്ന ചിത്രത്തിൽ സണ്ണി ലിയോൺ ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീശാന്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ജുലൈയില്‍ തുടങ്ങും. 

ഇതിനോടകം ബോളിവുഡിൽ ഉൾപ്പടെ നിരവധി സിനിമകളിൽ ശ്രീശാന്ത് അഭിനയിച്ചിട്ടുണ്ട്. നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിലും ശ്രീശാന്ത് എത്തുന്നുണ്ട്. മുഹമ്മദ് മുബി എന്ന് പേര് നൽകിയിരിക്കുന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. സാമന്തയുടെ ആൺസുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT