ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഒടിയൻ ഹിന്ദിയിലേക്ക്, ട്രെയിലർ എത്തി; റിലീസ് 23ന്

മോഹൻലാൽ അഭിനയിച്ച ഒടിയൻ മൊഴിമാറ്റിയാണ് ഹിന്ദിയിൽ റിലീസ് ചെയ്യിക്കുന്നത്
Published on

മോഹൻലാലിനെ നായകനാക്കി വിഎ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രം പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിയില്ല. എന്നാൽ 100 കോടി ക്ലബ്ബിൽ ചിത്രം ഇടംനേടിയിരുന്നു. ഇപ്പോൾ സിനിമയുടെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ അഭിനയിച്ച ഒടിയൻ മൊഴിമാറ്റിയാണ് ഹിന്ദിയിൽ റിലീസ് ചെയ്യിക്കുന്നത്. 

റിലീസിന് മുന്നോടിയായി മൊഴിമാറ്റിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പെൻ മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസായിരിക്കുന്നത്. ഇതേ ചാനലിലൂടെ ഈ മാസം 23ന് ഒടിയൻ ഹിന്ദി പതിപ്പ് റിലീസ് ചെയ്യും.

അവസാന ഒടിയനായ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാരിയർ, നരേൻ , സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റർ ഹെയ്നാണ് ആക്‌ഷൻ കൊറിയോഗ്രഫി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com