Ek Din Poster 
Entertainment

പേരും പോസ്റ്ററും വരെ ഈച്ച കോപ്പി, എത്ര കിട്ടിയാലും ബോളിവുഡ് പഠിക്കില്ല; ആമിറിന്റെ മകന്റെ പുതിയ ചിത്രത്തിന് ട്രോള്‍ പൂരം!

സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം

സമകാലിക മലയാളം ഡെസ്ക്

സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കളമൊരുങ്ങുകയാണ്. ഏക് ദിന്‍ എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ജുനൈദിന്റെ രണ്ടാമത്തെ തിയേറ്റര്‍ റിലീസാണ് ഏക് ദിന്‍. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. പിന്നാലെ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരിക്കുകയാണ്.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഏക് ദിന്‍. ചിത്രത്തിന് ലഭിക്കുന്നതിലധികവും വിമര്‍ശനങ്ങളാണ്. 2016ല്‍ പുറത്തിറങ്ങിയ തായ് ചിത്രമായ വണ്‍ ഡേയുടെ ഹിന്ദി റീമേക്കാണ് ഏക് ദിന്‍. എന്നാല്‍ റീമേക്ക് ചെയ്യുക മാത്രമല്ല, സിനിമയുടെ പേരും പോസ്റ്ററും വരെ ഒറിജിനലിന്റെ കോപ്പിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

വണ്‍ ഡേ എന്നതിന്റെ ഹിന്ദി തര്‍ജ്ജമയാണ് ഏക് ദിന്‍. ഒരു ദിവസം എന്നാണ് ഈ വാക്കിന് അര്‍ത്ഥം. വണ്‍ ഡേയുടെ പോസ്റ്ററിലുള്ളത് പോലെ തന്നെയുള്ള വേഷം ധരിച്ചു കൊണ്ട്, മഞ്ഞിലൂടെ ഐസ് ക്രീം കഴിച്ചു കൊണ്ട് നടന്നു വരുന്ന നായകനും നായികയുമാണ് ഏക് ദിനിന്റെ പോസ്റ്ററിലുള്ളത്. ഇങ്ങനെ പേരും പോസ്റ്ററും വരെ കോപ്പിയടിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

റീമേക്കാണെങ്കില്‍ പോലും എന്തെങ്കിലും മാറ്റം വരുത്താറുണ്ട് ആമിര്‍ ഖാന്‍ തന്റെ സിനിമകളില്‍. എന്നാല്‍ മകന്റെ സിനിമ ഒറിജിനലിന്റെ ഈച്ച കോപ്പിയാണെന്നും പേരും പോസ്റ്ററും പോലും പുതിയതൊന്ന് ആലോചിക്കാന്‍ അണിയറ പ്രവര്‍ത്തകരെക്കൊണ്ട് സാധിച്ചില്ലെന്നും അത്രയും അലസമായിട്ടാണ് അവര്‍ സിനിമയെ സമീപിച്ചിരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. പണ്ടേ കോപ്പിയടിയുടെ പേരില്‍ വിമര്‍ശനം നേരിടുന്നവരാണ് ബോളിവുഡ്. എത്ര കിട്ടിയാലും തങ്ങള്‍ പഠിക്കില്ലെന്ന് ബോളിവുഡ് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന സിനിമ മെയ് ഒന്നിനാണ് തിയേറ്ററുകളിലെത്തുക. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിര്‍മാണം. മലയാളികളിലടക്കം വലിയ ആരാധകരുള്ള തായ് ചിത്രമാണ് വണ്‍ ഡേ. റൊമാന്റിക് ജോണറില്‍ പുതുമയുള്ള കഥ പറച്ചില്‍ കൊണ്ടു വന്ന ചിത്രത്തിന് വലിയ ആരാധകവൃന്ദമുണ്ട്. അതുപോലൊരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ഈച്ച കോപ്പിയടിച്ചാല്‍ വിജയിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Sai Pallavi and Junaid Khan starrer Ek Din gets trolled for copying even the poster and name of thai film one day. Aamir Production new movie is being criticised for lack of originality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

അമേരിക്കയുടെ നാവിക ഉപരോധം പാളി?, 34 കപ്പലുകൾ തീരം കടന്നു, ഇറാന് 910 മില്യൺ ഡോളർ ലാഭം

ജെന്‍ സി സര്‍ക്കാരില്‍ ആദ്യവിക്കറ്റ് വീണു: അഴിമതി ആരോപണം; നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

SCROLL FOR NEXT