Aishwarya Lekshmi, Sai Pallavi and Aparna Balamurali  ഇന്‍സ്റ്റഗ്രാം
Entertainment

'സ്ലീവ്‌ലെസ് ഇടില്ലെന്ന് ആലപ്പുഴക്കാരി നടി; അങ്ങനെ ഐശ്വര്യ ലക്ഷ്മി മായാനദിയിലെത്തി; മഹേഷേട്ടന്റെ നായികയാകാന്‍ സായ് പല്ലവിയ്ക്ക് അഡ്വാന്‍സ് കൊടുത്തതാണ്'

ഫഹദിന്റെ നായികയായി അഭിനയിക്കാനിരുന്നത് സായ് പല്ലവി

സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ ലോകം അപ്രവചനീയമാണ്. അവസരങ്ങള്‍ എപ്പോഴാണ് തേടി വരികയെന്നും എപ്പോഴാണ് നഷ്ടമാവുകയെന്നും അറിയില്ല. ചിലപ്പോള്‍ ഒരാളുടെ നഷ്ടം മറ്റൊരാള്‍ക്ക് നേട്ടവുമായി മാറാം. അപ്രതീക്ഷമായി കടന്നു വരുന്ന അവസരം വലിയൊരു യാത്രയുടെ തുടക്കമായി മാറുകയും ചെയ്യും.

ഇന്ന് മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം മുന്‍നിര നായികമാരാണ് ഐശ്വര്യ ലക്ഷ്മിയും അപര്‍ണ ബാലമുരളിയും. എന്നാല്‍ ഇരുവരുടേയും തുടക്കം പകരക്കാരായിരുന്നു. മായാനദിയിലെ നായിക വേഷമാണ് ഐശ്വര്യയെ താരമാക്കുന്നത്. എന്നാല്‍ ആദ്യം ആ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് മറ്റൊരു പെണ്‍കുട്ടിയെയായിരുന്നു. സ്ലീവ് ലെസ് ഇടാന്‍ പറ്റില്ലെന്ന കാരണത്താലാണ് ആ നടി മാറുന്നതും ഐശ്വര്യയിലേക്ക് എത്തുന്നതും.

മഹേഷിന്റെ പ്രതികാരത്തിലൂടെ കടന്നു വരികയും ദേശീയ പുരസ്‌കാരമടക്കം നേടിയ നടിയായി മാറുകയും ചെയ്ത താരമാണ് അപര്‍ണ ബാലമുരളി. എന്നാല്‍ ഫഹദിന്റെ നായികയായി അഭിനയിക്കാനിരുന്നത് സായ് പല്ലവിയായിരുന്നു. അഡ്വാന്‍സും നല്‍കിയിരുന്നു. പക്ഷെ അവസാന നിമിഷം സായ് പല്ലവിയുടെ പരീക്ഷ കയറി വന്നതോടെ പുതിയ നടിയെ കണ്ടെത്തേണ്ടി വരികയായിരുന്നു. മുമ്പൊരിക്കല്‍ സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മിയേയും അപര്‍ണ ബാലമുരളിയേയും കുറിച്ച് നിര്‍മാതാവ് സന്തോഷ് ടി കുരുവിള സംസാരിക്കുന്നുണ്ട്.

''ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു. കാസ്റ്റ് ചെയ്തിരുന്നത് ആലപ്പുഴക്കാരിയായ ഒരു പുതുമുഖ നടിയെയായിരുന്നു. ഡ്രസ് ഇടാന്‍ കൊടുത്തപ്പോള്‍ സ്ലീവ്ലെസ് ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞു. അതില്‍ ഐശ്വര്യ ലക്ഷ്മി പലപ്പോഴും ധരിക്കുന്നത് സ്ലീവ്ലെസ് ആണ്. അങ്ങനെ പല കാര്യങ്ങളും പറഞ്ഞപ്പോഴാണ് ആ കുട്ടിയെ മാറ്റുകയും ഐശ്വര്യ ലക്ഷ്മിയെ കൊണ്ടു വരികയും ചെയ്യുന്നത്'' എന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്.

''അതുപോലെ തന്നെ മഹേഷിന്റെ പ്രതികാരത്തില്‍ നായിക ആകേണ്ടിയിരുന്നത് അപര്‍ണ ബാലമുരളിയല്ല. ഞാന്‍ അഡ്വാന്‍സ് ചെക്ക് കൊടുത്തത് സായ് പല്ലവിയ്ക്കായിരുന്നു. പക്ഷെ സായ് പല്ലവിയ്ക്ക് അന്ന് ജോര്‍ജിയയില്‍ പരീക്ഷയ്ക്ക് പോകേണ്ടി വന്നു. അന്‍വര്‍ റഷീദ് അദ്ദേഹത്തിന്റെ സിനിമ കഴിഞ്ഞപ്പോഴേക്കും നല്ല നടിയാണ്, അഡ്വാന്‍സ് കയ്യോടെ കൊടുത്തോ എന്ന് പറഞ്ഞിരുന്നു. ആ പടം ഭയങ്കര ഹിറ്റായെങ്കിലും അവര്‍ ജോര്‍ജിയയില്‍ ആയിരുന്നു. നമുക്ക് സിനിമ നീട്ടി വെക്കാന്‍ ഒരു താല്‍പര്യവും ഇല്ലാതിരുന്നതിനാല്‍ കൊണ്ടു വന്ന നടിയാണ് അപര്‍ണ ബാലമുരളി, അവര്‍ ദേശീയ അവാര്‍ഡ് വരെ വാങ്ങിയ നടിയായി'' എന്നും അദ്ദേഹം പറയുന്നു.

Aishwarya Lekshmi was not the first choice for Mayanadhi. Before Aparna Balamurali, Sai Pallavi was supposed to be the heroine of Maheshinte Prathikaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ബിജെപി പിന്തുണച്ചില്ല, വോട്ടു കുറഞ്ഞു; കനത്ത തോല്‍വിക്കു പിന്നാലെ എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം

'ആരും അടുത്തേക്കു വരരുത്, ചാടും'; റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍; പൊന്നും വിലയ്ക്ക് വിളിച്ചെടുത്തത് കൊല്‍ക്കത്തയും ചെന്നൈയും

SCROLL FOR NEXT