Saif Ali Khan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആൺ- പെൺ വ്യത്യാസമൊന്നുമില്ല; ആരാണോ തിയറ്ററിൽ ആളുകളെ എത്തിക്കുന്നത് അവർക്ക് കൂടുതൽ പ്രതിഫലം കിട്ടും'

ഒരു പ്രത്യേക ലിംഗത്തിൽപ്പെട്ടതു കൊണ്ട് മാത്രം കൂടുതൽ പ്രതിഫലം ലഭിക്കണമെന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ സ്ത്രീകൾക്കും പുരുഷ താരങ്ങൾക്കുമിടയിലുള്ള പ്രതിഫല വ്യത്യാസത്തെക്കുറിച്ച് പറഞ്ഞ് നടൻ സെയ്ഫ് അലി ഖാൻ. തന്റെ സഹോദരി സോഹ അലി ഖാന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നായകനോ നായികയോ എന്നുള്ളതല്ല, മറിച്ച് ഒരാൾക്ക് ബോക്സ് ഓഫീസിൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള കഴിവാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു.

"ഒരു പ്രത്യേക ലിംഗത്തിൽപ്പെട്ടതു കൊണ്ട് മാത്രം കൂടുതൽ പ്രതിഫലം ലഭിക്കണമെന്നില്ല. ആളുകൾ തിയറ്ററുകളിൽ വരുന്നത് ഏതൊരു താരം കാരണമാണോ, അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. ഇതൊരു സന്തുലിതമായ സാമ്പത്തിക സംവിധാനമാണ്."- സെയ്ഫ് കൂട്ടിച്ചേർത്തു.

ഈ സംവിധാനം ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണയ്ക്കാൻ രൂപകല്പന ചെയ്തതല്ലെന്നും പകരം ഒരു നടന്റെ അല്ലെങ്കിൽ നടിയുടെ വിപണി മൂല്യത്തിന്റെയും ബോക്സ് ഓഫീസ് സ്വാധീനത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം വിശദീകരിച്ചു. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ജൂവൽ തീഫ്- ദ് ഹെയ്സ്റ്റ് ബി​ഗിൻസ് ആണ് സെയ്ഫിന്റേതായി പ്രേക്ഷകരിലേക്ക് ഒടുവിലെത്തിയ പ്രൊജക്ട്.

ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള നെറ്റ്ഫ്ലിക്സ് പീരിഡ് ഡ്രാമയായ ഹം ഹിന്ദുസ്ഥാനി ആണ് സെയ്ഫിന്റെ അടുത്ത ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹായ്‌വാനാണ് സെയ്ഫ് അലി ഖാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സെയ്ഫിനൊപ്പം അക്ഷയ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Cinema News: Actor Saif Ali Khan opens up about pay gap in Bollywood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT