Haiwan, Saif Ali Khan ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്, എന്നെ അത്ഭുതപ്പെടുത്തുന്നത് അതാണ്'; മോഹൻലാലിനെക്കുറിച്ച് സെയ്ഫ് അലി ഖാൻ

18 വർഷങ്ങൾക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹയ്‌വാൻ'. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.

ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെയ്ഫ് അലി ഖാൻ. മോഹന്‍ലാല്‍ സാറിനെ താന്‍ മുൻപും കണ്ടിട്ടുണ്ടെന്നും എങ്കിലും തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിലുള്ള സൂക്ഷമതയാണെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

ചിത്രത്തില്‍ ഒരു ഷോട്ടില്‍ മാത്രമാണ് അദ്ദേഹമുള്ളതെങ്കിലും പ്രിയന്‍ സാറുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ രസകരമായിരുന്നുവെന്നും അവര്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ മനോഹരമായിരുന്നെന്നും താരം പറഞ്ഞു. കാമറ ഉണ്ടന്നുള്ള കാര്യം പരിഗണിക്കാതെ അത്രയും സൂക്ഷ്മമായാണ് ലാല്‍ സാര്‍ അഭിനയിക്കുന്നതെന്നും അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2016ല്‍ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീ മേക്കാണ് ഹയ്‌വാൻ. 18 വർഷങ്ങൾക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സെപ്റ്റംബർ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഹയ്‌വാൻ റിലീസ് ചെയ്യും.

Saif Ali Khan share experience with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

'അത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവന, ഷംസീറിനെതിരെ നടത്തിയത് നീചമായ പ്രതികരണം'; വെള്ളാപ്പള്ളിക്കെതിരെ കെ കെ രാഗേഷ്

'ഉത്രാടപ്പാച്ചിൽ' വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

പന്തിന്റെ '95 മീറ്റർ' സിക്സിൽ സ്റ്റേഡിയം റൂഫിലെ സോളാർ പാനൽ തവിടുപൊടി! (വിഡിയോ)

'റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം'; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി