'എന്നെ അലട്ടിയ ഒരേ ഒരു കാര്യം അതാണ്'; 'ഐ നോബഡി' റിവ്യൂവുമായി അനുരാ​ഗ് കശ്യപ്

തുടക്കം മുതല്‍ ഒടുക്കം വരെ നിങ്ങളെ പിടിച്ചിരുത്തുന്നു.
I Nobody, Anurag Kashyap
I Nobody, Anurag Kashyapഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി'യ്ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അനുരാ​ഗ് കശ്യപ് പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. സിനിമാപ്രേമികളുടെ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡില്‍ ആണ് അനുരാഗ് തന്‍റെ ഐ നോബഡി റിവ്യൂ പങ്കുവച്ചിരിക്കുന്നത്.

“എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തുടക്കം മുതല്‍ ഒടുക്കം വരെ നിങ്ങളെ പിടിച്ചിരുത്തുന്നു. ഒരേസമയം നിരവധി ഗുണ്ടകളോട് പോരാടുന്ന ഒരു സാധാരണക്കാരനെ സിനിമ കാണിക്കുന്നുണ്ട്. എന്നെ അലട്ടിയ ഒരേ ഒരു കാര്യം അതാണ്. എന്നാൽ അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു.

എന്നിരുന്നാലും, അത്യാഗ്രഹം, പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും വിചാരണ, പൊലീസിങ്, രാഷ്ട്രീയം എന്നിവയെല്ലാം ചുറ്റിപ്പറ്റിയുള്ള ചിത്രമാണ് ഇത്". - അനുരാഗ് കശ്യപ് ലെറ്റര്‍ ബോക്സ്ഡില്‍ കുറിച്ചു. അതേസമയം ഐ നോബഡി പെർഫോമൻസിനും സിനിമയുടെ മേക്കിങ് ക്വാളിറ്റിക്കും കയ്യടിക്കുകയാണ് സിനിമാ പ്രേക്ഷകർ.

ഈ വർഷം കണ്ട സിനിമകളിൽ ടെക്നിക്കലി ഏറ്റവും മികച്ച സിനിമയാണ് ഐ നോബ‍ഡി എന്നാണ് സിനിമ കണ്ട പലരും കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിനും പാർവതിക്കുമൊപ്പം ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ,

ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് 'ഐ നോബഡി' നിർമിച്ചിരിക്കുന്നത്.

I Nobody, Anurag Kashyap
'നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയുമാണ്; പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'; അന്‍സിബ
I Nobody, Anurag Kashyap
ഏഴു മാസത്തെ നിയമ പോരാട്ടത്തിന് വിരാമം; വിജയ് ചിത്രം ജനനായകന്‍ 24ന് തിയറ്ററുകളില്‍
I Nobody, Anurag Kashyap
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസ്
Summary

Anurag Kashyap talks about I Nobody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com