'എന്റെ ആദ്യ ഭർത്താവിനോട് ഞാനിത് പറഞ്ഞിരുന്നു, പക്ഷേ അവർക്കൊന്നും മനസിലായില്ല; സ്പിരിച്വാലിറ്റി എല്ലാവർക്കും മനസിലാകുന്ന കാര്യമല്ല'

ആദ്യമായിട്ട് ഞാൻ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ട്രോളും കാര്യങ്ങളുമൊക്കെയുണ്ടായത് ഇതേ കാരണം കൊണ്ടാണ്.
Lenaa
Lenaaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സ്പിരിച്വാലിറ്റി എല്ലാവർക്കും മനസിലാകുന്ന കാര്യമല്ലെന്നും ഇത് എല്ലാവർക്കും കിട്ടുന്ന അനുഭവവും അല്ലെന്നും നടി ലെന. എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ് എന്ന് മനസിലാക്കണമെങ്കിൽ തന്നെ ആ വ്യക്തി അത്യാവശ്യം നന്നായി പക്വതയുള്ള ആളാകണമെന്നും ലെന പറയുന്നു. എല്ലാവർക്കും മനസിലാകും എന്ന് വിചാരിച്ചിട്ടല്ല ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും സെല്ലുലോയ്ഡ് മാ​ഗസിന്റെ പോഡ്കാസ്റ്റിൽ നടി പറഞ്ഞു.

"എന്റെ ആദ്യ ഭർത്താവിനോട് ഞാൻ ഇത്തരം കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇതൊന്നും റിലേറ്റബിൾ ആയില്ല. അപ്പോഴാണ് ഇത് ആകെയൊരു പ്രശ്നമായി മാറിയത്. പിന്നെ കുടുംബം ഇടപെട്ടു. അവർക്കും ഒന്നും ഞാൻ പറയുന്നത് മനസിലാകുന്നില്ല. അപ്പോൾ അവർ പറഞ്ഞു, സൈക്യാട്രിസ്റ്റിനെ കാണാൻ. കാരണം സ്പിരിച്വാലിറ്റി എല്ലാവർക്കും മനസിലാകണമെന്നില്ലല്ലോ.

ആദ്യമായിട്ട് ഞാൻ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ട്രോളും കാര്യങ്ങളുമൊക്കെയുണ്ടായത് ഇതേ കാരണം കൊണ്ടാണ്. അതേ കാര്യം വീണ്ടും റിപ്പീറ്റ് ആയി. അന്ന് എന്റെ കുടുംബമായിരുന്നു, ഇന്ന് കുറേ മലയാളികൾക്ക് പ്രശ്നം വന്നു. ഇതെന്താ ഈ പറയുന്നത് എന്നാണവർ ചിന്തിക്കുന്നത്. ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമല്ല.

ഇത് എല്ലാവർക്കും കിട്ടുന്ന ഒരു അനുഭവവും അല്ല. എല്ലാവരും ഒരേ ഫ്രീക്വൻസിയിൽ അല്ല. നമ്മളിത് എല്ലാവർക്കും മനസിലാകും എന്ന് വിചാരിച്ചിട്ടുമല്ല പറയുന്നതും. ഇവർക്ക് വട്ടാണ് എന്ന് പറയുന്ന ഒരാളുടെ സ്റ്റാൻഡേർഡ് എന്താണ്. അയാളുടെ ലെവൽ എന്താണ്. എത്ര നിലവാരമുള്ള ആളാണ് വേറൊരാളെ അടച്ചാക്ഷേപിക്കുക. നമുക്ക് ഒരു കാര്യം മനസിലായില്ലെങ്കിൽ ആ പറഞ്ഞയാൾക്ക് വട്ടാണെന്ന് പറയേണ്ട കാര്യമെന്താണ്.

അത് ഇയാൾക്ക് എന്നും കൂടിയല്ല, അവൾക്ക് വട്ടാണ് എന്നാണ്. സ്റ്റാൻഡേർഡ് കുറഞ്ഞ ഒരാളാണ് ആ കമന്റ് ഇട്ടിരിക്കുന്നതെന്ന് അതിൽ തന്നെ മനസിലാക്കാം. അതുകൊണ്ട് നമ്മളെന്തിന് അതിൽ ബോധവാൻമാരാകണം. അയാൾ അയാളുടെ നിലവാരം കാണിക്കുന്നു. അയാളുടെ എന്നെക്കുറിച്ചുള്ള അഭിപ്രായത്തിൽ നിന്നല്ലല്ലോ ഞാൻ ജീവിക്കുന്നത്. നമ്മളിത് എല്ലാവർക്കും വേണ്ടിയിട്ടല്ല പറയുന്നത്.

പക്ഷേ ഇന്റർനെറ്റ് ഒരു പൊതുമേഖലയായി പോയി. നമുക്കിപ്പോൾ ഒരു ബുക്ക് ഇറക്കുമ്പോൾ പൊതുവേ മാർക്കറ്റിലേക്ക് ഇറക്കാൻ അല്ലേ പറ്റുകയുള്ളൂ. അത് ആവശ്യമുള്ളവരെടുക്കും. അത് മനസിലാകാത്തവർ വിട്ടേക്കുക. അവർ അത് മൈൻഡ് ചെയ്യണ്ട.

എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ് എന്ന് മനസിലാക്കണമെങ്കിൽ തന്നെ ആ വ്യക്തി അത്യാവശ്യം നന്നായി പക്വതയുള്ള ആളാകണം, ഒരു വ്യക്തിയെന്ന നിലയിൽ. അപ്പോൾ ഇമെച്വർ ആയിട്ടുള്ള ആളുകൾ പറയുന്നത് കേട്ട് നമ്മൾ അസ്വസ്ഥരാകേണ്ട കാര്യമില്ല".- ലെന പറഞ്ഞു.

Lenaa
എന്ത് മനോഹരമായാണ് അല്ലി പാടുന്നത്, അച്ഛന്റെ സിനിമയിൽ ​ഗായികയായി അരങ്ങേറ്റം കുറിച്ച് മകൾ; 'ഐ നോബഡി'യിലെ ​ഗാനം പുറത്ത്
Lenaa
'എന്നെ അലട്ടിയ ഒരേ ഒരു കാര്യം അതാണ്'; 'ഐ നോബഡി' റിവ്യൂവുമായി അനുരാ​ഗ് കശ്യപ്
Lenaa
'നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയുമാണ്; പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'; അന്‍സിബ
Summary

Lenaa opens up about spirituality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi, Bhagyaraj
AMMA
Samyuktha Varma
Nikhila Vimal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com