Saiju Kurup 
Entertainment

ഒഴുകിപരന്ന ചോരച്ചാലുകൾ! പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' മോഷൻ പോസ്റ്റർ

മോഷൻ പോസ്റ്റർ ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന സൂചന നൽകുന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന 'ആരം' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. 'ഇരവുകളിൽ മറയുവതാരോ പെരുമഴയിൽ തിരയിവുതാരേ...' എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന സൂചന നൽകുന്നതാണ്.

ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രം ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം നിർവ്വഹിക്കുന്നു. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ് റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പി.ആർ.ഒ ആതിര ദിൽജിത്ത്.

Saiju Kurup plays a cop in his next Aaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഐക്യം പ്രായോഗികമല്ല'; എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി

കൈയില്‍ ഉള്ള സ്വര്‍ണത്തിന്റെ സുരക്ഷയിൽ ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, വിശദാംശങ്ങള്‍

ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിൽ

'ഇപ്പോള്‍ മറുപടി അപ്രസക്തം, പൂര്‍ണ രൂപം അറിയട്ടെ'; വെള്ളാപ്പള്ളി നടേശന്‍

വേടന്റെ ചോദ്യത്തിലെ സ്‌നേഹം; ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തേക്കാള്‍ സന്തോഷിപ്പിക്കുന്നത്: സജി മാര്‍ക്കോസ്

SCROLL FOR NEXT