ബിരിയാണി സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടി മാത്രമാണെന്ന നടി കനി കുസൃതിയുടെ തുറന്നു പറച്ചിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രാഷ്ട്രീയവും കാഴ്ചപ്പാടുമെല്ലാം തന്റേതാണ് എന്നാണ് സജിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. അന്നത്തെ ബജറ്റിന് അനുസരിച്ച് കൊടുക്കാൻ പറ്റിയ പ്രതിഫലം കനിക്ക് കൊടുത്തെന്നും അവർ അത് സന്തോഷത്തോടെ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ല. കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നും സജിൻ പറഞ്ഞു.
'ബിരിയാണി' എന്ന സിനിമയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടിയാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നുമാണ് ഒരു അഭിമുഖത്തിൽ കനി പറഞ്ഞത്. 70,000 രൂപ പ്രതിഫലമായി വാങ്ങിയെന്നും താരം പറഞ്ഞിരുന്നു.
സജിൻ ബാബുവിന്റെ കുറിപ്പ് വായിക്കാം
കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമക്കുള്ള അവാർഡ് ഉത്പ്പടെ ദേശീയ അവാർഡും,സംസ്ഥാന പുരസ്ക്കാരവും നിരവധി അന്താരാഷ്ട പുരസ്ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുകയും, അല്ലാത്തവർ എന്നോട് ചോദിക്കുമ്പോൾ എനിക്കുള്ള മറുപടിയും ഞാൻ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാൻ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും.
ഞാനും എന്റെ കുടെ വർക്ക് ചെയത സുഹൃത്തുക്കൾ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയിൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവർ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവർ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്നവും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യൻ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിൻ കോമ്പറ്റിഷനിൽ മത്സരിച്ച് ആദ്യമായി ഗ്രാൻഡ് പ്രീ അവാർഡ് നേടി എന്നതാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചർച്ച ചെയ്യാത്തവർ കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാൻ ചെയ്ത സിനിമളിൽ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത “തിയറ്റർ “ എന്ന റിലീസ് ആകാൻ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്കൊണ്ട് നിർത്തുന്നു.
ഇത് ഇന്ന് രാവിലെ മുതൽ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates