Saju Kodiyan 
Entertainment

'മരിച്ചെന്ന് കരുതിയ അപകടം, ആരും വരാതായി, കുടുംബമേ കൂടെക്കാണൂവെന്ന് തിരിച്ചറിഞ്ഞു'; സാജു കൊടിയന്‍ പറയുന്നു

നാട്ടിലെ ആള്‍ക്കാര്‍ പന്തലൊക്കെ ഇടാന്‍ പോയതാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തനിക്ക് ജീവിതത്തില്‍ തനിക്കുണ്ടായ തിരിച്ചറിവിനെക്കുറിച്ച് സാജു കൊടിയന്‍. മരണത്തെ മുന്നില്‍ കണ്ട അപകടത്തെ നേരിടേണ്ടി വന്നപ്പോള്‍ കുടുംബം മാത്രമേ എപ്പോഴും കൂടെ ഉണ്ടാകൂവെന്ന് മനസിലാക്കിയെന്നാണ് സാജു കൊടിയന്‍ പറയുന്നത്. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാജു കൊടിയന്‍ മനസ് തുറന്നത്.

''2005 ഡിസംബര്‍ 28 ന് ആക്‌സിഡന്റ് സംഭവിച്ചു. കലാഭവന്‍ മണിയുടെ വീടിന്റെ അടുത്ത് മണിച്ചേട്ടന്‍ തന്നെ പിടിച്ച പരിപാടിയായിരുന്നു. മണി ചേട്ടന്റെ പാടിയില്‍ നിന്നും രാത്രി ഫുഡ് ഒക്കെ കഴിച്ച് വരികയായിരുന്നു. വണ്ടി ലോറിയുമായി കൂട്ടിയിടിച്ചു. കാല് ഒടിഞ്ഞു. 15 ദിവസം ഐസിയുവില്‍ കിടന്നു. നാട്ടിലെ ആള്‍ക്കാര്‍ പന്തലൊക്കെ ഇടാന്‍ പോയതാണ്. ഭയങ്കര അപകടമായിരുന്നു. ആ വണ്ടി കണ്ടാല്‍ രക്ഷപ്പെടുമെന്ന് ആരും പറയില്ല. വണ്ടി ഇടിച്ച് പപ്പടമായിപ്പോയി'' സാജു കൊടിയന്‍ പറയുന്നു.

''അതിന്റെ ഉള്ളില്‍ നിന്നും പ്രേക്ഷകരുടെ കഷ്ടകാലം കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു. അപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത്. ജീവിതത്തിലെ വലിയൊരു പാഠം. അപകടം പറ്റി വീട്ടില്‍ കിടക്കുകയാണ്. ഐസിയുവില്‍ നിന്നും വന്ന് വീട്ടില്‍ കിടക്കുന്ന ആദ്യത്തെ ആഴ്ച വീട്ടില്‍ ഭയങ്കര തിരക്കാണ്. പഞ്ചായത്ത് പ്രസിഡന്റ് വരുന്നു, എംഎല്‍എ വരുന്നു, എംപി വരുന്നു, അങ്ങനെ എല്ലാവരും വരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ കൂട്ടുകാരും നാട്ടുകാരുമൊക്കെയായി വരുന്നത്. മൂന്നാമത്തെ ആഴ്ചയോടെ വരവ് നിന്നു''.

''പിന്നെ ഫോണ്‍ മാത്രമായി. കൂട്ടുകാരൊക്കെ വിളിക്കും. ഷൂട്ടിലാണ് തിരക്കാണ്, വരാന്‍ പറ്റില്ലെന്ന് പറയും. നാലാമത്തെ ആഴ്ചയായതോടെ ആരും ഇല്ല. ഫോണുമില്ല. അപ്പോള്‍ ചുറ്റും നോക്കുമ്പോള്‍ അപ്പനും അമ്മയും ഭാര്യയും കുട്ടികളും മാത്രം. അതാണ് ഏറ്റവും വലിയ ജീവിതമെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ്. നമ്മുടെ കുടുംബമാണ് ഏറ്റവും വലുത് എന്നത്. നമ്മുടെ കുടുംബം മാത്രമേ എപ്പോഴും കൂടെ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം എന്തെങ്കിലും ലാഭം കണ്ട് കൂടെ കൂടുന്നവരായിരിക്കും'' അദ്ദേഹം പറയുന്നു.

മറ്റുള്ളവര്‍ നമ്മളെ സ്‌നേഹിക്കുന്നത് ബുദ്ധി കൊണ്ടാണ്. നമ്മുടെ കുടുംബം സ്‌നേഹിക്കുന്നത് ഹൃദയം കൊണ്ടാണ്. അതാണ് വ്യത്യാസം. ഇപ്പോഴും സൗഹൃദങ്ങളൊക്കെ ഉണ്ട്. പക്ഷെ ഒരു അകലമുണ്ടെന്നും സാജു കൊടിയന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Saju Kodiyan recalls life changing accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊല: ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾ

'ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ'

പുല്ലൂപ്പിക്കടവ് ഇനി മൾട്ടി പർപ്പസ് ടൂറിസം കേന്ദ്രം; ആറ് കോടിയുടെ രണ്ടാം ഘട്ട വികസന പദ്ധതി

മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ല: മദ്രാസ് ഹൈക്കോടതി

നായകനായി അസീസ് നെടുമങ്ങാട്; ഹൊറർ കോമഡി മോഹനവള്ളി ഷൂട്ടിങ് ആരംഭിച്ചു