Salman Khan എക്സ്
Entertainment

എയ്ഡ്‌സ് രോഗിയായ നായകന്‍, ബോളിവുഡ് മുഴുവന്‍ മുഖം തിരിച്ച സിനിമ; വെറും 'ഒരു രൂപ' വാങ്ങി അഭിനയിച്ച സല്‍മാന്‍ ഖാന്‍!

ബോളിവുഡിലെ എല്ലാവരും നോ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സല്‍മാന്‍ ഖാനെ വിളിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമ കുടുംബത്തില്‍ നിന്നുമാണ് സല്‍മാന്‍ സിനിമയിലെത്തുന്നത്. പതിയെ ബോളിവുഡിലെ സൂപ്പര്‍ താരമായി വളരുകയായിരുന്നു. ഡിസംബര്‍ 27 ന് സല്‍മാന്‍ ഖാന് 60 വയസ് തികഞ്ഞിരിക്കുകയാണ്. ഇപ്പോഴും അവിവാഹിതനായി തുടരുന്ന സല്‍മാന്‍ ഖാന്റെ കരിയറും ജീവിതവുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.

സമീപകാലത്തായി ഒട്ടും താല്‍പര്യമില്ലാതെയാണ് സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. പലപ്പോഴും തന്റെ അണ്‍പ്രൊഫഷണല്‍ സമീപനത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കരിയറില്‍ മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് സല്‍മാന്‍ ഖാന്‍. അതിലൊന്നായിരുന്നു എച്ച്‌ഐവി ബാധിതനായ കഥാപാത്രമാകാന്‍ തയ്യാറായത്.

ഫിര്‍ മിലേംഗെ എന്ന സിനിമയിലാണ് സല്‍മാന്‍ ഖാന്‍ എച്ച്‌ഐവി ബാധിതനായെത്തിയത്. സിനിമയുടെ നിര്‍മാതാവായ ശൈലേന്ദ്ര സിങ് ആണ് ആ കഥ പങ്കുവെക്കുന്നത്. 2004 ലാണ് ഫിര്‍ മിലേംഗെ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ കഥാപാത്രം മരണപ്പെടുകയും ചെയ്യും. മറ്റാരും ചെയ്യാന്‍ തയ്യാറാകാത്ത വേഷമായിരുന്നു അത്.

''അന്ന്, ഇന്നും, സല്‍മാന്‍ യുവാക്കളുടെ ഐക്കണ്‍ ആണ്. ഇന്ത്യയുടെ റാമ്പോയും ടെര്‍മിനേറ്ററും സൂപ്പര്‍മാനുമൊക്കെയായ സല്‍മാന്‍ ഖാനെ എയ്ഡ്‌സിനെക്കുറിച്ചുള്ള സിനിമ ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്യിപ്പിക്കുകയെന്നതിനെപ്പറ്റി ചിന്തിക്കൂ. അദ്ദേഹത്തെ എച്ച്‌ഐവി ബാധിക്കുന്നതും മരിക്കുന്നതുമാണ് കഥ. ബോളിവുഡിലെ എല്ലാവരും നോ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സല്‍മാന്‍ ഖാനെ വിളിക്കുന്നത്'' അദ്ദേഹം പറയുന്നു.

സല്‍മാന്‍ ഖാന്‍ മരിക്കുന്ന ക്ലൈമാക്‌സ് ആരാധകര്‍ക്ക് ഇഷ്ടമായില്ലെങ്കിലും സല്‍മാന്‍ ഖാന്‍ കാരണം സിനമയുടെ സന്ദേശം വലിയ ചര്‍ച്ചയായി മാറിയെന്നും അദ്ദേഹം പറയുന്നു. വെറും ഒരു രൂപ മാത്രമായിരുന്നു ആ ചിത്രത്തിനായി സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങിയതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. സൗജന്യമായി തന്നെ അഭിനയിക്കാന്‍ സല്‍മാന്‍ തയ്യാറായിരുന്നു. പക്ഷെ തന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം ഒരു രൂപ വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. ശില്‍പ ഷെട്ടി, അഭിഷേക് ബച്ചന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഫിര്‍ മിലേംഗെ.

Salman Khan did this movie for just one rupee. Bollywood said no to the character who had HIV.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലമുറ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും: വിഡി സതീശന്‍

ജലദോഷം പമ്പ കടക്കും, തനി നാടൻ സ്റ്റൈലിൽ ചുക്ക് കാപ്പി

ഇന്ത്യന്‍ ടീമിനായി കളിച്ചു, പതാകയും പുതച്ചു; പാകിസ്ഥാന്‍ രാജ്യാന്തര കബഡി താരത്തിന് വിലക്ക്!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 35 lottery result

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്, അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

SCROLL FOR NEXT