ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ അന്തരിച്ചു, കൂടെ നിന്നതിന് നന്ദി എന്ന് താരം

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ സാഗര്‍ കുഴഞ്ഞു വീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ ചെയ്യുന്ന സാഗര്‍ പാണ്ഡെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അന്ത്യം. 

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ സാഗര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 50 കാരനായ സാഗര്‍ സല്‍മാന്റെ ബോഡി ഡബിളായി 50ല്‍ അധികം ചിത്രങ്ങളിലാണ് പ്രവര്‍ത്തിച്ചത്. 

സാഗറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് സല്‍മാന്‍ കുറിപ്പ് പങ്കുവച്ചു. എന്റെ കൂടെ നിന്നതിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുകയാണ്. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ സഹോദരാ- എന്നാണ് സല്‍മാന്‍ കുറിച്ചത്. സാഗറിനൊപ്പമുള്ള ചിത്രവും സല്‍മാന്‍ പോസ്റ്റ് ചെയ്തു. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ബജ്രംഗി ഭായ്ജാന്‍, ട്യൂബ് ലൈറ്റ്, ധബംങ്ക് തുടങ്ങിയ സിനിമകളില്‍ സല്‍മാന്‍ ഖാന്റെ ബോഡി ഡബിളായിരുന്നു സാഗര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT