സാമന്തയും വരുൺ ധവാനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

പ്രിയങ്കയുടെ സിറ്റാഡൽ പ്രീമിയർ കാണാൻ സാമന്ത ലണ്ടനിൽ; കറുപ്പിൽ തിളങ്ങി താരം

സാമന്തയ്ക്കൊപ്പം ബോളിവുഡ് നടൻ വരുൺ ധവാനുമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്ര നായികയായി എത്തിയ വെബ് സീരീസാണ് സിറ്റാഡൽ. ഇപ്പോൾ ചിത്രത്തിന്റെ പ്രീമിയർ കാണാൻ ലണ്ടനിൽ എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി സാമന്ത. സിറ്റാഡൽ ലണ്ടൻ പ്രീമിയറിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

കറുത്ത ക്രോപ്പിഡ് ടോപ്പും മിഡി ലെങ്ത് സ്കർട്ടുമായിരുന്നു സാമന്തയുടെ വേഷം. വിക്ടോറിയ ബെക്കാമിന്റെ വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു താരം. കറുത്ത വസ്ത്രത്തിനൊപ്പം  ഡയമണ്ടിലുള്ള സ്നേക് നെക്ലേസും ബ്രേസ്ലറ്റുമാണ് അണിഞ്ഞത്. ഓർത്തുവയ്ക്കാനുള്ള വൈകുന്നേരം എന്ന അടിക്കുറിപ്പിലാണ് ചാരം ചിത്രം പോസ്റ്റു ചെയ്തത്. 

സാമന്തയ്ക്കൊപ്പം ബോളിവുഡ് നടൻ വരുൺ ധവാനുമുണ്ടായിരുന്നു. സിറ്റാഡലിന്റെ ഇന്ത്യൻ സ്പിൻഓഫിൽ ഇരുവരുമാണ് അഭിനയിക്കുന്നത്. സംവിധായകരായ രാജും ഡികെയും ഇവർക്കൊപ്പമുണ്ടായിരുന്നു. സിറ്റാഡൽ ടീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

പ്രിയങ്ക നായികയായി എത്തുന്ന ചിത്രത്തിൽ റിച്ചാർഡ് മാഡനാണ് നായകനായി എത്തുന്നത്. ആമസോൺ പ്രൈമിൽ എത്തുന്ന ചിത്രം സ്പൈ സീരീസായാണ് ഒരുക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം