സാമന്ത സിറ്റാഡൽ ടീമിനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ബ്രേക്ക് എടുക്കുന്നത് മോശം കാര്യമല്ല'; സിറ്റാഡല്‍ പൂര്‍ത്തിയാക്കി സാമന്ത, ഇനി ഇടവേള

സിറ്റാഡല്‍ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം പങ്കുവച്ചുള്ള പോസ്റ്റിലാണ് ഇടവേളയെടുക്കുന്നതിനെക്കുറിച്ച് സാമന്ത പരാമര്‍ശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ഒരു വര്‍ഷമായി ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് നടി സാമന്ത. ആരോഗ്യം ശ്രദ്ധിക്കുന്നതിനായി താരം ഒരു വര്‍ഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ താരം തന്നെ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം സീരീസിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് താരം ഇടവേളയെടുക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. 

ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും സാമന്ത ഷൂട്ടിങ് തിരക്കിലായിരുന്നു. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമുള്ള ഖുഷി, വരുണ്‍ ധവാന്‍ നായകനാവുന്ന സിറ്റാഡല്‍ എന്നിവയാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാനുണ്ടായത്. ഇത് രണ്ടും പൂര്‍ത്തിയാക്കിയതോടെയാണ് സാമന്ത ബ്രേക്കെടുക്കാന്‍ ഒരുങ്ങുന്നത്. 

സിറ്റാഡല്‍ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം പങ്കുവച്ചുള്ള പോസ്റ്റിലാണ് ഇടവേളയെടുക്കുന്നതിനെക്കുറിച്ച് സാമന്ത പരാമര്‍ശിച്ചത്. എന്താണ് വരാനിരിക്കുന്നതെന്ന് അറിയുമ്പോള്‍ ഒരു ഇടവേള ഒരു മോശം കാര്യമായി തോന്നുന്നില്ല എന്ന് സാമന്ത കുറിച്ചു. സിറ്റാഡല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്. ഇടവേളയെടുത്ത് കൂടുതല്‍ കരുത്തയായി തിരിച്ചു വരാന്‍ പറയുന്നവരും നിരവധിയാണ്. 

ഒരു വര്‍ഷം മുന്‍പാണ് സാമന്തയ്ക്ക് രോഗപ്രതിരോധശേഷി കുറക്കുന്ന അവസ്ഥയായ മയോസിറ്റീസ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയാണ് താരം ഖുശിയുടേയും സിറ്റാഡലിന്റേയും ഷൂട്ടിങ്ങില്‍ പ്രവേശിച്ചത്. എന്നാല്‍ ഷൂട്ടിങ്ങിനും പ്രമോഷന്‍ ചടങ്ങിന് ഇടയിലുമെല്ലാം താരത്തിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. നേരത്തെ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിച്ച അഡ്വാന്‍സ് താരം തിരിച്ചുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT