വീഡിയോ ദൃശ്യം 
Entertainment

വിമാനത്താവളത്തില്‍ സാമന്തയുടെ 'അറബിക് കുത്ത്'; വൈറലായി വിഡിയോ

നിരവധി പേരാണ് ഗാനത്തിനൊപ്പം ചുവടുവച്ചുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ പുതിയ പാട്ടാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ഹലമിത്തി ഹബീബു എന്നു തുടങ്ങുന്ന അറബിക് കുത്ത് ഇതിനോടകം 47 ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്. അതിനൊപ്പം ഇന്‍സ്റ്റഗ്രാമിലും തരംഗമായിക്കൊണ്ടിരിക്കുകയാണ് ഗാനം. നിരവധി പേരാണ് ഗാനത്തിനൊപ്പം ചുവടുവച്ചുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്. ഇപ്പോള്‍ വൈറലാവുന്നത് സാമന്തയുടെ അറബിക് കുത്താണ്. 

സാമന്തയുടെ ഡാന്‍സ് വൈറല്‍

വിമാനത്താവളത്തില്‍ നിന്നുള്ളതാണ് താരത്തിന്റെ വിഡിയോ. രാത്രിയില്‍ വിമാനയാത്രക്കായി എത്തിയപ്പോഴായിരുന്നു താരത്തിന്റൈ ഡാന്‍സ്, ഈ രാത്രിയുടെ സംഗീതം മലമിതി ഹൂബീബൂ ആകട്ടെയെന്നും ഈ ഗാനം ഗംഭീരമാണെന്നുമാണ് താരം പറയുന്നത്. ബ്ലാക് റെപ്പ്ഡ് ജീന്‍സും ക്രോപ് ടോപ്പും ഡെനിം ജാക്കറ്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് വഭിക്കുന്നത്. 

അറബിക് കുത്ത് ചലഞ്ചിന് തുടുക്കമിട്ടത് പൂജ ഹെഗ്‌ഡെ

ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെയാണ് അറബിക് കുത്ത് ചലഞ്ചിന് തുടക്കമിട്ടത്. എവിടെ നിന്നും ഈ സ്റ്റൈപ്പ് ചെയ്യാനാവും എന്നു പറഞ്ഞുകൊണ്ട് മാല്‍ദീപില്‍ നിന്ന് താരം വിഡിയോ പങ്കുവച്ചത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം അനിരുദ്ധാണ് സംഗീതം നല്‍കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ