ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാനാവില്ലെന്ന് തോന്നി'; രോ​ഗം വെളിപ്പെടുത്തി സാമന്ത, വൈകാരികമായ കുറിപ്പ്

'രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുകയാണ്'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്ക് മയോസൈറ്റിസ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗബാധയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പിലൂടെയാണ് താരം രോ​ഗവിവരം പങ്കുവച്ചത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗമാണ് സാമന്തയെ ബാധിച്ചത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്. തുടർന്ന് ശരീരത്തിലെ പലഭാ​ഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും. 

യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം ഏറെ സന്തോഷം തരുന്നതാണ്. നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹവും ബന്ധവുമാണ് ജീവിതം എന്നെ കൊണ്ടെത്തിക്കുന്ന അവസാനിക്കാത്തെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുകയാണ്. എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുകയാണ്. ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാന്‍ ഇപ്പോഴും പ്രയാസപ്പെടുന്നത്. വൈകാതെ പെട്ടെന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടര്‍മാര്‍. എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാന്‍ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്. ഐലവ് യു... ഇതും കടന്നു പോകും- സാമന്ത കുറിച്ചു. 

താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് സാമന്തയ്ക്ക് രോ​ഗമുക്തി ആശംസിച്ചിരിക്കുന്നത്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടും. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT