Samantha ഇൻസ്റ്റ​ഗ്രാം
Entertainment

'ഈ ഫോട്ടോ ഇനിയെങ്കിലും ഡിലീറ്റ് ആക്കൂ സാം'; ഡിവോഴ്സ് ആയിട്ടും നാ​ഗ ചൈതന്യയ്ക്കൊപ്പമുള്ള വിവാഹചിത്രം നീക്കം ചെയ്യാതെ സാമന്ത

ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

നടി സാമന്തയും രാജ് നിദിമോറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ആരാധകർ ഒന്നടങ്കം വിവാഹം ആഘോഷമാക്കുകയും ചെയ്തു. നടൻ നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് സാമന്ത രാജിനെ ജീവിതത്തിലേക്ക് കൂട്ടിയത്. വലിയ ആഢംബരമൊന്നുമില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ.

കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വർഷം നാല് കഴിഞ്ഞിട്ടും നാഗ ചൈതന്യയുമായുള്ള തന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്യാതെ വെച്ചിരിക്കുകയാണ് സാമന്ത. വിവാഹ ശേഷമുള്ള നാ​ഗ ചൈതന്യയുടെ ആദ്യ പിറന്നാളിനാണ് സാമന്ത ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

2017 നവംബർ 23 ന് പങ്കുവെച്ച പോസ്റ്റാണിത്. വിവാഹ ദിവസം നാ​ഗ ചൈതന്യയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്ന സാമന്തയെ ആണ് ചിത്രത്തിൽ കാണാനാവുക. "എൻ്റെ എല്ലാമായവന് ജന്മദിനാശംസകൾ. ഞാൻ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകട്ടെ. അതിനായി ഞാൻ എല്ലാ ദിവസവും പ്രാർഥിക്കുന്നുണ്ട്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു", എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി സാമന്ത കുറിച്ചിരിക്കുന്നത്.

ഡിവോഴ്സായതിന് ശേഷം നാ​ഗ ചൈതന്യയ്ക്ക് ഒപ്പമുള്ള ഫോട്ടോകളെല്ലാം സാമന്ത ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതുമാത്രം ചെയ്തിരുന്നില്ല. ഈ ഫോട്ടോ ആണ് ആരാധകർ ഇപ്പോൾ കുത്തിപൊക്കിയിരിക്കുന്നത്. 'ഇപ്പോഴും...', 'ഏറ്റവും നല്ല കപ്പിൾ', 'ഇത് ഡിലീറ്റ് ചെയ്യൂ സാം'- എന്നൊക്കെയാണ് ഈ ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമൻ്റുകൾ. അതേസമയം കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം.

Cinema News: Actress Samantha did not delete the photo with Naga Chaitanya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെ പുറത്താക്കും?; കെപിസിസിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം ഉടന്‍

പഞ്ചസാരയ്ക്ക് പകരക്കാരന്‍, വിറ്റര്‍ ഡയറ്റിലെ താരം ഇതാണ്

'ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ'; എട്ട് മണിക്കൂർ ഷിഫ്റ്റിൽ പ്രതികരിച്ച് റാണയും ദുൽഖറും

ആദ്യമായി 90 കടന്ന് രൂപ, സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തിലും

മഞ്ഞളിനും ഒരു കണക്കൊക്കെ വേണം, അല്ലെങ്കിൽ പ്രശ്നമാണ്

SCROLL FOR NEXT