സാമന്ത ഇന്‍സ്റ്റഗ്രാം
Entertainment

കാടിനുള്ളിലെ തടാകത്തിൽ നീരാടി സാമന്ത: മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

താരം പങ്കുവച്ച ലോങ്‌കവിയിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സാമന്ത. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ഇപ്പോൾ മലേഷ്യയിലാണ്. താരം പങ്കുവച്ച ലോങ്‌കവിയിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.

കാടിനു നടുവിലെ പ്രകൃതിദത്ത തടാകത്തിൽ നിന്നുള്ളതാണ് മനോഹര ചിത്രങ്ങൾ. ബിക്കിനി ധരിച്ച് പ്രകൃതി ഭം​ഗി ആസ്വദിച്ച് തടാകത്തിൽ നീരാടുന്ന സാമന്തയെ ആണ് ചിത്രത്തിൽ കാണുന്നത്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. ഏറ്റവും വലിയ സ്നേഹം- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തടാകത്തിൽ നീരാടുന്ന ചിത്രങ്ങൾക്ക് പുറമെ ധ്യാനിക്കുന്നതിന്റേയും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന മനോഹര നിർമിതികളുടേയുമെല്ലാം താരം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളിലൂടെയും സൈബറിടത്തെ ഇളക്കിമറിക്കാൻ എങ്ങനെയാണ് കഴിയുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കഴിഞ്ഞ ദിവസം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല