സാമന്ത ഇൻസ്റ്റ​ഗ്രാം
Entertainment

'അവരുടെ യാത്ര എളുപ്പമായിരുന്നില്ല, ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു'; സാമന്ത

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ​ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും പുറത്ത് വരുമ്പോൾ ഡബ്ല്യുസിസിയോടാണ് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഡബ്ല്യുസിസിയെ പ്രശംസിച്ച് നടി സാമന്ത. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രശംസയുമായി സാമന്തയെത്തിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെ താൻ വീക്ഷിക്കുകയാണെന്നും മാറ്റത്തിന്റെ തുടക്കമാകും ഇതെന്നും സാമന്ത പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

'കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീരമായ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ. അവരുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ​ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും പുറത്ത് വരുമ്പോൾ ഡബ്ല്യുസിസിയോടാണ് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും മാന്യവുമായൊരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായി എല്ലാവർക്കും ലഭിക്കേണ്ട ഒന്നാണ്. പക്ഷേ അതിന് പോലും വലിയ രീതിയിൽ പോരാടേണ്ടി വരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങൾ ഒന്നും വിഫലമായില്ല. മികച്ചൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ സുഹൃത്തുക്കൾക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ. സ്നേഹം'- എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT