Samantha ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരുൾവിളി പോലും എനിക്കുണ്ടായിട്ടില്ല, ഇതുപോലെയുള്ള സ്വപ്നം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു'; സന്തോഷം പങ്കുവച്ച് സാമന്ത

ഒരുനാള്‍ നീ ഇവിടെ എത്തും എന്ന് എന്റെ ഉള്ളില്‍ നിന്ന് പോലും യാതൊരു ഉള്‍വിളിയും ഉണ്ടായിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സജീവമാണിപ്പോൾ സാമന്ത. നടി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാമന്ത.

ചിത്രങ്ങൾക്കൊപ്പം കുറിപ്പും സാമന്ത പങ്കുവച്ചിട്ടുണ്ട്. "ഞാന്‍ വളരുമ്പോള്‍ വഴികാട്ടാന്‍ എനിക്കൊരു ചിയര്‍ ലീഡറും ഉണ്ടായിരുന്നില്ല. ഒരുനാള്‍ നീ ഇവിടെ എത്തും എന്ന് എന്റെ ഉള്ളില്‍ നിന്ന് പോലും യാതൊരു ഉള്‍വിളിയും ഉണ്ടായിട്ടില്ല. ഇവിടേക്കൊരു റോഡ്മാപ്പും എനിക്കുണ്ടായിട്ടില്ല.

ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി തോന്നിയിരുന്നു. പക്ഷേ ശ്രമങ്ങള്‍ തുടരാന്‍ അനുവദിച്ച ഒരു രാജ്യത്ത് ഞാന്‍ എന്റെ യാത്ര തുടന്നുകൊണ്ടേയിരിക്കുന്നു. എന്നെന്നും നന്ദിയുള്ളവളാണ്".- സാമന്ത കുറിച്ചു.

നടൻ ഉണ്ണി മുകുന്ദനും അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണെന്നായിരുന്നു ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'മാ ഇന്ദി ബങ്കാരം' ആണ് സാമന്തയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്ദിനി റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Cinema News: Samantha shares photos from President's At-Home Reception.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT