സാമന്ത ഇൻസ്റ്റ​ഗ്രാം
Entertainment

'വണ്ണം കുറച്ച് കൂട്ടിക്കൂടെ' എന്ന് ചോദ്യം; മറുപടിയുമായി സാമന്ത

അത് ഭാരം കൂടുന്നതിനെ തടയും.

Author : സമകാലിക മലയാളം ഡെസ്ക്

സിറ്റാഡൽ: ഹണി ബണ്ണിയെന്ന തന്റെ പുതിയ ടിവി സീരിസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി സാമന്തയിപ്പോൾ. ഈ മാസം ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുക. പ്രൊമോഷന്റെ ഭാ​ഗമായി ഇൻസ്റ്റ​ഗ്രാമിലെ ചോദ്യോത്തര സെഷനിലൂടെ താരം ആരാധകരുടെ ചോദ്യങ്ങൾക്കും മറുപടി പറ‍ഞ്ഞു.

ശരീരഭാരവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്കും സാമന്ത മറുപടി പറഞ്ഞിരിക്കുകയാണിപ്പോൾ. ശരീരഭാരം കുറച്ച് വർധിപ്പിക്കണമെന്നായിരുന്നു ഒരാൾ ആവശ്യപ്പെട്ടത്. താനിപ്പോൾ രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട ഒരു ഡയറ്റിലാണെന്നും ആളുകളെ മുൻ വിധിയോടെ സമീപിക്കുന്നത് നിർത്തണമെന്നും സാമന്ത പറഞ്ഞു. "വീണ്ടും ഭാരവുമായി ബന്ധപ്പെട്ട ഒരു കമന്റ് എത്തിയിരിക്കുന്നു.

എന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഞാന്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റിലാണിപ്പോൾ. അത് ഭാരം കൂടുന്നതിനെ തടയും. ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ ​ഗയ്സ്, ഇത് 2024 ആണ്"- സാമന്ത പറഞ്ഞു.

2022 ലാണ് സാമന്ത തനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗം ബാധിച്ചെന്ന വിവരം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. ഏറെ നാളുകൾ താരം ചികിത്സയിലുമായിരുന്നു. വരുൺ ധവാനും സിറ്റാഡലിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'