Raj Nidimoru, Samantha എക്സ്
Entertainment

'ആദ്യം സ്വയം പൂർണരാകൂ, എന്നിട്ട് ഒരു റിലേഷൻഷിപ്പിലേക്ക് കടക്കൂ'; ആരാധകരോട് സാമന്ത

ഒരു സ്ത്രീ എന്ന നിലയിൽ ആത്മവിശ്വാസം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ പുതിയ ചിത്രമായ 'മാ ഇൻടി ബം​ഗാര'ത്തിന്റെ വിജയത്തിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് നടി സാമന്ത ആരാധകരുമായി പങ്കുവച്ചിരുന്നു. താൻ ​ഗർഭിണിയാണെന്നും പ്രസവാവധിയിലേക്ക് കടക്കുകയാണെന്നുമായിരുന്നു സാം ആരാധകരുമായി പങ്കുവച്ചത്. സാമന്ത പ്രധാന വേഷത്തിലെത്തിയ 'മാ ഇൻടി ബം​ഗാരം' ബോക്സ് ഓഫീസിൽ 50 കോടിയിലേറെ കളക്ട് ചെയ്യുകയും ചെയ്തിരുന്നു.

'മാ ഇൻടി ബം​ഗാരം' വിജയാഘോഷത്തിനിടെ ബന്ധങ്ങളെക്കുറിച്ച് സാമന്ത പറഞ്ഞ വാക്കുകൾ ആരാധകരേറ്റെടുത്തിരുന്നു. നിങ്ങളുടെ കരിയറും ബന്ധങ്ങളും ആത്യന്തികമായി നിങ്ങളുടെ കൈകളിലാണെന്നും എന്നിരുന്നാലും, ബന്ധങ്ങൾ ചിലപ്പോൾ സങ്കീർണമാണെന്നും സാമന്ത പറയുന്നു.

"ചില സമയത്ത് ബന്ധങ്ങൾ സങ്കീർണമാണ്, പൂർണമായും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു റിലേഷൻഷിപ്പ് വിജയിക്കണമെങ്കിൽ രണ്ട് പേരുടെയും സഹായം ആവശ്യമാണ്. ഒരു സ്ത്രീ എന്ന നിലയിൽ ആത്മവിശ്വാസം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആത്മവിശ്വാസമുണ്ടാകണം. അപ്പോൾ മാത്രമേ നിങ്ങൾക്ക് ശരിയായ ആളെ കണ്ടെത്താനാകൂ.

പക്ഷേ നിങ്ങളുടെ പൂർണതയ്ക്ക് വേണ്ടി മറ്റൊരാൾ വരുമെന്നും അപ്പോൾ നിങ്ങൾ പൂർണമാകുമെന്നും പറഞ്ഞ് കാത്തിരിക്കുന്നത് ശരിയല്ല‌. കാരണം അത് മറ്റേയാൾക്ക് വളരെയധികം പ്രതീക്ഷകൾ നൽകും. അത് ശരിയല്ല.

എനിക്ക് പറയാനുള്ളത് എന്താണെന്നു വച്ചാൽ, ആരെങ്കിലും ഒരു റിലേഷൻഷിപ്പിലേക്ക് കടക്കുകയാണെങ്കിൽ മറ്റേയാൾ നിങ്ങളെ പൂർണരാക്കും എന്ന രീതിയിൽ കാണരുത്. ആദ്യം സ്വയം പൂർണരാകൂ, എന്നിട്ട് ഒരു റിലേഷൻഷിപ്പിലേക്ക് കടക്കൂ. അതാണ് വർക്ക് ആവുക".- സാമന്ത പറഞ്ഞു.

Samantha talks about relationship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി; രജിസ്ട്രാറും പങ്കെടുത്തു

റൊണാള്‍ഡോയുടെ 'സ്യൂ..' ആഘോഷം അനുകരിച്ച് അഞ്ജു കുര്യന്‍; സോഷ്യല്‍ മിഡിയ ഭരിച്ച് താരം

'മെർലിൻ താറാവും'... ലോകകപ്പിലെ അനർഘ നിമിഷങ്ങളും; പന്ത് പറഞ്ഞ 'സുന്ദര വിശേഷങ്ങൾ'!

കുറഞ്ഞ ചെലവിൽ ഡോക്ടറാകാൻ പഠിക്കണോ?, ഈ രാജ്യങ്ങളുടെ ഫീസ് നോക്കൂ