Samyuktha Varma, Mazha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എനിക്ക് വളരെ ചീപ്പ് ആയി തോന്നുന്നു'; ആ സീനിൽ മഴ നനയാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ബിജുവേട്ടൻ പറഞ്ഞതിങ്ങനെയാണ്

ബിജുവേട്ടൻ വളരെ പ്രൊഫഷണൽ ആയിട്ടുള്ള ആളാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംയുക്ത വർമ.‌ 2002 ലായിരുന്നു നടൻ ബിജു മേനോനുമായുള്ള സംയുക്തയുടെ വിവാഹം. കല്യാണത്തിന് പിന്നാലെ സിനിമയിൽ നിന്ന് സംയുക്ത പൂർണമായും ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ തുടക്കക്കാലത്ത് ബിജു മേനോനിൽ നിന്ന് തനിക്കുണ്ടായ തിരിച്ചറിവിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംയുക്ത.

ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംയുക്ത. "സിനിമകൾ ചെയ്യുമ്പോൾ ഞാൻ അന്ന് വളരെ ചെറുപ്പമാണ്. ബുദ്ധിയില്ലാത്ത ഒരു പ്രായം എന്ന് വിചാരിച്ചോളൂ. അപ്പോൾ ചില സീനുകൾ വരുമ്പോൾ ഇതെനിക്ക് ചെയ്യാൻ വയ്യ, ഇതെനിക്ക് പറ്റില്ല എന്നൊക്കെ ഞാൻ പറയും.

അന്ന് ഞങ്ങൾ തമ്മിൽ ഒരു അടുപ്പമോ സൗഹൃദമോ ഒന്നുമില്ലാത്ത കാലമാണ്. ബിജുവേട്ടൻ അങ്ങനെ പെട്ടെന്ന് സൗഹൃദത്തിലാകുന്ന വ്യക്തിയല്ല. എന്റെ അടുത്ത് ആദ്യമായി വന്ന് സംസാരിച്ചപ്പോൾ പറഞ്ഞു, ഈ സിനിമ എന്ന് പറയുന്നത് ഒരു വലിയ ഇൻഡസ്ട്രിയാണ്. ഇത്രയും ആൾക്കാർ മുഴുവൻ സംയുക്തയ്ക്കായി കാത്തിരിക്കുകയാണ്. 'മഴ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞങ്ങൾ ആദ്യം ഒന്നിക്കുന്നത്.

ആദ്യത്തെ മൂന്ന് നാല് ദിവസം ഞങ്ങളൊരുമിച്ചുള്ള സീനുകൾ എടുക്കുമ്പോൾ ഞാനെന്തോ മഴ കൊള്ളാൻ പറ്റില്ലെന്നോ മറ്റോ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഇത്രയും ആൾക്കാർ മഴ നനഞ്ഞാണ് നിൽക്കുന്നത്. ഞാനും മഴ നനഞ്ഞാണ് നിൽക്കുന്നത്. അപ്പോൾ അതിന്റെ ഇടയിൽ വന്നിട്ട്, എനിക്ക് മഴ നനയാൻ പറ്റില്ല, എനിക്ക് ഈ വേഷം ഇടാൻ പറ്റില്ല ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ എനിക്ക് വളരെ 'ചീപ്പ്' ആയിട്ട് തോന്നുന്നു.

അങ്ങനെ തന്നെ പറഞ്ഞു. കാരണം ഇതൊരു പ്രൊഫഷൻ ആണ്. ഈ പ്രൊഫഷനിൽ വരുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ നമ്മൾ അത് ചെയ്യണം. നമ്മുടെ ജോലി നമ്മൾ ചെയ്യണം. ഇല്ലെങ്കിൽ അത് വളരെ മോശമാണ്. ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളൂ. ഇങ്ങോട്ട് വരണ്ട. അങ്ങനെ അദ്ദേഹം പറഞ്ഞത് എനിക്കോർമ്മയുണ്ട്. അതുകഴിഞ്ഞ് ദക്ഷ് (മകൻ) ഉണ്ടായതിന് ശേഷം എന്തോ ഒരു പരസ്യത്തിന്റെ ഷൂട്ടിനായി ഞങ്ങൾ പോയി.

അവിടെ ചെന്നപ്പോൾ മുതൽ ഞാൻ ദക്ഷിനെ കാണാഞ്ഞിട്ട് കരച്ചിലായിരുന്നു. അപ്പോഴും ബിജുവേട്ടൻ പറഞ്ഞു, ചിന്നു ഇത് നടക്കില്ല. ഇത് ഒരുപാട് പേർ ചേർന്ന് നടക്കുന്ന ഒന്നാണ്. അതിന്റെ ഇടയിൽ എനിക്ക് മോനെ കാണണം എനിക്ക് വീട്ടിലിരിക്കണം എന്നൊക്കെയാണെങ്കിൽ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വീട്ടിലിരിക്കുകയോ അത് വേണ്ടെന്ന് വയ്ക്കുകയോ എന്താണെന്ന് വച്ചാൽ ചെയ്തോ.

കാരണം, അങ്ങനെ ചെയ്യുമ്പോൾ എനിക്ക് ഭയങ്കര ദേഷ്യം വരും. ബിജുവേട്ടൻ വളരെ പ്രൊഫഷണൽ ആയിട്ടുള്ള ആളാണ്. അത് ഞാൻ മനസിലാക്കിയിട്ടുള്ള കാര്യമാണ്. കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ ചെയ്യാറില്ല. നന്നായിട്ട് നോക്കിയിട്ട് മതി, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് അദ്ദേഹം എപ്പോഴും പറയും". - സംയുക്ത വർമ പറഞ്ഞു.

Samyuktha Varma talks about Mazha movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: 40 കഴിഞ്ഞവര്‍ക്ക് ആരോഗ്യ പരിശോധന, 2 പുതിയ മെഡിക്കല്‍ കോളജുകള്‍

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

'ആ... വെള്ളക്കാരൊക്കെ കരഞ്ഞു എന്ന് പറയുന്നു'; 'ബാലൻ' കാനിൽ പ്രദർശിപ്പിച്ചതിനെക്കുറിച്ച് ജീൻ പോൾ ലാൽ