

ന്യൂഡല്‍ഹി: രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ കകോഡാ ഗ്രാമപ്പഞ്ചായത്ത് സര്‍പഞ്ചായിരുന്ന (ഗ്രാമമുഖ്യ) മംഗള ഭീംറാവുവിനെ മൂന്നാമത്തെ കുട്ടിയുണ്ടാ യപ്പോള്‍ അയോഗ്യയാക്കിയ നടപടി റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരി ക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ ഏഴു സംസ്ഥാനങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിയമം ഇപ്പോഴും തുടരുകയാണ്. ഹരിയാണയിലെ ഇതു സംബന്ധിച്ച നിയമം ശരിവെച്ച 2003-ലെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി വിശാലബെഞ്ചിന് വിടാനും ബുധനാഴ്ച സുപ്രീംകോടതി നിര്‍ദേശിച്ചു.
2003-ല്‍ ഇന്ത്യയിലെ പ്രത്യുത്പാദനനിരക്ക് മൂന്നായിരുന്നത് ഇപ്പോള്‍ 1.9 ആയി കുറഞ്ഞുവെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് ആരാധ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനസംഖ്യാപരമായ മാറ്റങ്ങള്‍ വന്നതോടെ ഇത്തരം നിയമങ്ങള്‍ക്കുപിന്നിലെ യുക്തിയില്ലാതായെന്നും കോടതി പറഞ്ഞു. രണ്ടിലേറെ കുട്ടികളുള്ളവരെ ശിക്ഷിക്കുന്ന നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസ് നരസിംഹ വിധിന്യായത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates