Cosmic Samson  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പടക്കളം സന്ദീപ് ഈസ് ബാക്ക്'; 'മിന്നൽ മുരളി' കാമിയോ ഉണ്ടാകുമോ ? 'കോസ്മിക് സാംസൺ' ടീസർ

ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "കോസ്മിക് സാംസൺ" ടീസർ പുറത്ത്. ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്.

മാത്രമല്ല ഒരു സൂപ്പർ ഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംക്ഷയും ഈ ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. "ജോൺ ലൂതർ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.

ചിത്രത്തിന്റെ കഥാ പശ്‌ചാത്തലം, കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകൾ എന്നിവ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായാവും "കോസ്മിക് സാംസൺ" എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ഈ ചിത്രം കാത്തിരിക്കുന്നത്. സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് പുറത്തു വിട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഒരിക്കൽ കൂടെ ഏറെ രസകരവും ആവേശകരവുമായ ഒരു ചിത്രവുമായാണ് എത്തുന്നത് എന്ന പ്രതീക്ഷയാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസർ സമ്മാനിക്കുന്നത്.

മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാം​ഗ്ലൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവർ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് "കോസ്മിക് സാംസൺ".

സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

മിന്നൽ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുകയാണ്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും.

ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ,

കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്,

ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്‌സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.

Sandeep Pradeep starrer Cosmic Samson teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഓണം വരവായി; വീട് ഒരുക്കണ്ടേ, സിംപിൾ ടിപ്സ്

'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ

ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി