പത്ത് വർഷത്തെ പ്രണയം; നടി മാൻവി സുരേന്ദ്രൻ വിവാഹിതയായി

നടിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
Manve surendran
Manve surendranവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മാൻവി സുരേന്ദ്രൻ (ശ്രുതി സുരേന്ദ്രൻ). നടിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൊടുപുഴയിൽ വെച്ച് ഇന്നലെയായിരുന്നു താരം വിവാഹിതയായത്. നിതിനാണ് വരൻ. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്. മോഡലി​ങ് രം​ഗത്തു നിന്നാണ് മാൻവി അഭിനയ രം​ഗത്തേക്ക് വരുന്നത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തി. അഭിനയത്തിന് പുറമേ നർത്തകി കൂടെയാണ് മാൻവി. ഓഗസ്റ്റ് ആദ്യ വാരമാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാൻവി ആരാധകരുമായി പങ്കുവച്ചത്.

"രണ്ട് ഹൃദയങ്ങൾ, ഒരേ നിയോഗം, വാക്കുകൾക്കതീതമായ അനുഗ്രഹം..."- എന്നാണ് വിവാഹ വിഡിയോ പങ്കുവച്ച് മാൻവി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. നേരത്തെ മാന്‍വി പ്രൊപ്പോസല്‍ വിഡിയോയും പങ്കുവച്ചിരുന്നു.

അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിലാണ് പ്രൊപ്പോസലും നടന്നത്. 2016 മുതല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും അക്കാര്യം ആദ്യം പറഞ്ഞത് സഹോദരിയോടായിരുന്നു എന്നും മാന്‍വി വിഡിയോയിൽ പറഞ്ഞിരുന്നു.

Manve surendran
'ടോക്സിക്' പ്രീ റിലീസ് ഇവന്റിനിടെ അപകടം; സ്പീക്കർ സിസ്റ്റം താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്, പ്രതികരിച്ച് യഷ്-- വിഡിയോ
Manve surendran
'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'
Manve surendran
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കേന്ദ്രകഥാപാത്രങ്ങള്‍; ഉദ്വേഗം ജനിപ്പിച്ച് 'പെന്‍ ഫൈറ്റ് ക്ലബ്' ഹ്രസ്വചിത്രം
Summary

Actress Manve surendran got married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com