സന്ദീപ് റെഡ്ഡി വാങ്ക ഇൻസ്റ്റ​ഗ്രാം
Entertainment

'അനിമലിനെ എല്ലാവരും കുറ്റം പറഞ്ഞു, രൺബീറിനെ പുകഴ്ത്തുകയും ചെയ്തു; ഈ വൈരുദ്ധ്യം എനിക്ക് മനസിലാകുന്നില്ല'

അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്ന് എനിക്ക് മനസിലായി.

സമകാലിക മലയാളം ഡെസ്ക്

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു അനിമൽ. 2023 ൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. എന്നു മാത്രമല്ല ചിത്രത്തിന് നേരെ വലിയ തോതിൽ വിമർശനങ്ങളുമുയർന്നിരുന്നു.

വൈലൻസിന്റെ അതിപ്രസരം, അമിതമായി ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ കാണിക്കുന്നു, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തുടങ്ങി നിരവധി വിമർശനങ്ങളാണ് ‍ചിത്രത്തിനെതിരെ പ്രധാനമായും ഉയർന്നത്. ഇപ്പോഴിതാ അനിമൽ സിനിമയെ മോശമായി പറഞ്ഞവർ സിനിമയിലെ രൺബീറിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ സന്ദീപ് വാങ്ക.

ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ലെന്ന് അറിയുന്നതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും സന്ദീപ് പറഞ്ഞു. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് ഇക്കാര്യം തുറന്നു പറഞ്ഞത്.

"സിനിമയുമായി ബന്ധപ്പെട്ട ആളുകളെല്ലാം അനിമലിനെ കുറിച്ച് വളരെ മോശമായാണ് പറഞ്ഞത്. എന്നാല്‍, ഇതേ ആളുകളെല്ലാം രണ്‍ബീര്‍ സിനിമയിൽ തകര്‍ത്തുവെന്നാണ് പറഞ്ഞത്. എനിക്ക് രണ്‍ബീറിനോട് വ്യക്തിപരമായി അസൂയയൊന്നുമില്ല, പക്ഷേ എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ ഈ വൈരുദ്ധ്യം എനിക്ക് മനസിലാകുന്നില്ല. ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം.

അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്ന് എനിക്ക് മനസിലായി. ഞാന്‍ ഈ മേഖലയില്‍ പുതിയ ആളാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം ചെയ്യുന്ന ഒരാള്‍. എനിക്കെതിരെ ഇവര്‍ക്ക് എന്തും പറയാം. എന്നാല്‍, അടിക്കടി സിനിമ ചെയ്യുന്ന ഒരാള്‍ക്കെതിരെ അവരാരും ഒരിക്കലും വിമര്‍ശനം ഉന്നയിക്കില്ല. അത് ശരിയാണ്. പുതുതായി സ്‌കൂള്‍ മാറിവരുന്ന ഒരു കുട്ടിയോട് കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കുന്ന സീനിയോരിറ്റി പോലെയാണ് എനിക്കിത് തോന്നുന്നത്". സന്ദീപ് പറഞ്ഞു.

മൂന്ന് ഭാ​ഗങ്ങളായി അനിമൽ നിർമിക്കാനായിരുന്നു തന്റെ പ്ലാനെന്നും സന്ദീപ് കൂട്ടിച്ചേർത്തു. "രണ്ടാം ഭാഗത്തിന്റെ പേര് അനിമൽ പാർക്ക് എന്നാണ്. ഞാൻ വളരെ ആവേശത്തിലാണിപ്പോൾ. കാരണം എനിക്കിപ്പോൾ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയും, നായകനെയും വില്ലനെയും"- സന്ദീപ് വ്യക്തമാക്കി.

അതേസമയം രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. തെന്നിന്ത്യൻ നടി രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. അനിൽ കപൂർ, ശക്തി കപൂർ, തൃപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT