സന്ദേശം സിനിമയിലെ രം​ഗം, രാഹുൽ ലക്ഷ്മണും എൻഎം ബാ​ദുഷയും/ ഫെയ്സ്ബുക്ക് 
Entertainment

സന്ദേശത്തിലെ ശ്രീനിവാസന്റേയും ജയറാമിന്റേയും അനിയൻ; 32 വർഷത്തിനു ശേഷം രാഹുൽ ലക്ഷ്മൺ കാമറയ്ക്കു മുന്നിലേക്ക്

തിരക്കഥകൃത്ത് എസ്എൻ സ്വാമി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് രാഹുൽ ലക്ഷ്മൺ തിരിച്ചുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സന്ദേശം. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളി സിനിമപ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ചിത്രത്തിൽ ശ്രീനിവാസന്റേയും ജയറാമിന്റേയും അനിയന്റെ റോളിൽ എത്തിയത് രാഹുൽ ലക്ഷ്മൺ ആയിരുന്നു. മികച്ച കഥാപാത്രമായിരുന്നെങ്കിലും പിന്നീട് നമ്മൾ രാഹുലിനെ കണ്ടില്ല. ഇന്ന് അറിയപ്പെടുന്ന ഒരു ഡോക്ടറാണ് അദ്ദേഹം. ഇപ്പോൾ 32 വർഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് താരം. 

തിരക്കഥകൃത്ത് എസ്എൻ സ്വാമി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് രാഹുൽ ലക്ഷ്മൺ തിരിച്ചുവരുന്നത്. നിർമാതാവ് എൻഎം ബാദുഷയാണ് വാർത്ത പുറത്തുവിട്ടത്. 

എന്റെ കൂടെ നിൽക്കുന്ന ആളെ മനസിലായോ മറ്റാരുമല്ല സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ആക്ഷേപഹാസ്യചിത്രം " സന്ദേശം" എന്ന സിനിമയിൽ ജയറാമേട്ടന്റെയും ശ്രീനിയേട്ടന്റെയും അനിയനായി അഭിനയിച്ച രാഹുൽ ലക്ഷ്മൺ ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്, കഴിഞ്ഞ 32 വർഷത്തിന് ശേഷം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്നു SN സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ഇനിയും അദ്ദേഹത്തിന് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.- രാഹുലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ബാദുഷ കുറിച്ചു. 

തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയിൽ ധ്യാൻ ശ്രീനിവാസനാണ് നായകനായി എത്തുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിർമാണം പി. രാജേന്ദ്ര പ്രസാദാണ്. മകന്‍ ശിവ്റാമും സഹ സംവിധായകനായി ഒപ്പമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ