ഷൈൻ ടോം ചാക്കോ, ഷെയ്‌ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം 'ലിറ്റിൽ ഹാർട്‌സി'ന്റെ പൂജ കട്ടപ്പനയിൽ വെച്ച് നടന്നു. സാന്ദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 'നല്ല നിലാവുള്ള രാത്രി' ആയിരുന്നു ആദ്യ ചിത്രം.
എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരുടെയും രണ്ടാമത്തെ ചിത്രമാണ് 'ലിറ്റിൽ ഹാർട്‌സ്'. അർജുൻ അശോകൻ നായകനായെത്തിയ 'മെമ്പർ അശോകൻ' ആണ് ഇവരുടെ ആദ്യ ചിത്രം. ഭീഷ്മ പർവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് ചിത്രത്തിൽ നായിക.
ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. രാജേഷ് പിന്നാടൻ തിരക്കഥ എഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം ഒരുക്കുന്നത്. ലുക്ക് ജോസ് ആണ് കാമറ ചെയ്യുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates