Sandra Thomas about Mammootty ഫെയ്സ്ബുക്ക്
Entertainment

'മമ്മൂട്ടിയുടേത് ഭീഷണിയുടെ സ്വരം തന്നെ; പ്രതികരിക്കുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്ന സൂപ്പര്‍ താരങ്ങള്‍'; തുറന്നടിച്ച് സാന്ദ്ര തോമസ്

കാസ്റ്റിങ് കൗച്ചും ലൈംഗിക അതിക്രമങ്ങളും അവസാനിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയ്‌ക്കെതിരെ ആരോപണത്തില്‍ ഉറച്ച് സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് നേരത്തെ സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ സാന്ദ്രയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ ഇപ്പോഴും തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുകയാണ് സാന്ദ്ര തോമസ്. തന്നെ മമ്മൂട്ടി വിളിച്ച് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തില്‍ തന്നെയാണെന്നാണ് സാന്ദ്ര പറയുന്നത്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ പ്രതികരണം.

''എന്നോട് ചോദിച്ച ചോദ്യമാണ്. ഇന്‍ഡസ്ട്രിയുടെ തന്നെ ഏറ്റവും ഉന്നതമായ പൊസിഷനില്‍ ഇരിക്കുന്ന മമ്മൂക്കയും ലാലേട്ടനും, ഇത്രയും പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ വിളിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ എന്താണോ ഉണ്ടായത് അത് ഞാന്‍ പറഞ്ഞതാണ്. അതില്‍ ഞാന്‍ വെള്ളം കലര്‍ത്തിയിട്ടില്ല. പറഞ്ഞത് മാറ്റി പറഞ്ഞിട്ടുമില്ല. ശരിയായ സമയത്തായിരുന്നില്ല ആ കോള്‍ വന്നത്. ഞാന്‍ മാനസികമായ തകര്‍ന്നിരിക്കുന്നൊരു സമയത്ത്, ഭീഷണിയുടെ സ്വരത്തില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അന്നെനിക്ക് ഒരുപാട് വിഷമമുണ്ടാക്കി. അതുകൊണ്ടായിരിക്കാം ചോദിച്ചപ്പോള്‍ ഞാനത് പറഞ്ഞത്.'' എന്നാണ് സാന്ദ്ര പറയുന്നത്.

മലയാള സിനിമയിലെ പ്രതിസന്ധികളില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാതിരിക്കുന്നതിനെക്കുറിച്ചും സാന്ദ്ര സംസാരിക്കുന്നുണ്ട്. ''അത് അവരുടെ നിലപാട്. അതിനപ്പുറത്തേക്ക് എനിക്കെന്ത് ചെയ്യാനാകും. സ്ത്രീകളുടെ വിഷയം വരുമ്പോള്‍ പ്രതികരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകില്ല. അല്ലെങ്കില്‍ പ്രതികരിക്കുന്ന സ്ത്രീകളെ ഇതുപോലെ വിളിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അത് അവരുടെ നിലപാടാണ്'' എന്നാണ് സാന്ദ്ര പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും കാസ്റ്റിങ് കൗച്ചും ലൈംഗിക അതിക്രമങ്ങളും മലയാള സിനിമയില്‍ അവസാനിച്ചിട്ടില്ലെന്നും സാന്ദ്ര പറയുന്നുണ്ട്. മറിച്ച് രീതികള്‍ മാറിയെന്ന് മാത്രമാണെന്നാണ് സാന്ദ്ര പറയുന്നത്. പഴയ രീതിയല്ല, പുതിയ രീതി. രീതികള്‍ മാറുന്നുവെന്ന് മാത്രം. സുരക്ഷിതമായൊരു ഇടമായി മാറിയിട്ടില്ലെന്നാണ് സാന്ദ്ര പറയുന്നത്.

Sandra Thomas says Mammootty threatened her. alleges casting couch still exists malayalam cinema, even after Hema Committee report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്‍; ചൈനീസ് മാതൃക

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT