Sangeeth Prathap about Mohanlal ഇന്‍സ്റ്റഗ്രാം
Entertainment

'ജീവിതത്തില്‍ മോഹന്‍ലാല്‍ വേദനിക്കുന്നത് ഞാന്‍ അന്ന് നേരിട്ട് കണ്ടു'; സെറ്റില്‍ നടന്നതിനെപ്പറ്റി സംഗീത് പ്രതാപ്

ഹൃദയപൂർവ്വം 28 ന് തിയേറ്ററുകളിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ഓണത്തിന് ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നാളുകള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുനീള വേഷത്തില്‍ സംഗീത് പ്രതാപും അഭിനയിക്കുന്നുണ്ട്. പ്രേമത്തിലെ അമല്‍ ഡേവീസായി കയ്യടി നേടിയ അമല്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ്.

ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചുള്ള സംഗീതിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദേഷ്യപ്പെടാനും വിഷമിക്കാനും ഇഷ്ടമില്ലാത്ത ആളാണ് മോഹന്‍ലാല്‍ എ്ന്നാണ് സംഗീത് പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് മനസ് തുറന്നത്. എന്നാല്‍ മോഹന്‍ലാല്‍ യഥാര്‍ത്ഥത്തില്‍ വിഷമിക്കുന്നത് താന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ടെന്നും സംഗീത് പറയുന്നു.

''ലാലേട്ടന്‍ വളരെ ശാന്തനായ ഒരാളാണ്. പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ, ആത്മീയമായൊരു വശമുള്ള ആളാണ്. വിഷമിക്കാന്‍ പോലും ഇഷ്ടമില്ലാത്തയാള്‍ എന്ന് വേണമെങ്കില്‍ പറയും. ദേഷ്യപ്പെടാനുമില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഷാജി എന്‍ കരുണിന്റെ മരണം. അദ്ദേഹത്തിന് സീരീയസ് ആണെന്ന് അറിഞ്ഞ ശേഷം ഞങ്ങളുടെ അടുത്ത് വന്ന് ഇരുന്നു. ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന് പറയുന്ന വ്യക്തി വേദനിക്കുന്നത് ഞാന്‍ കണ്ടു. വയ്യ എന്ന് സത്യന്‍ സാറിനോട് പറയുന്നുണ്ടായിരുന്നു.'' സംഗീത് പറയുന്നു.

''നമ്മള്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മൂഡ് മാറുന്നതൊക്കെ മനസിലാക്കാന്‍ പറ്റും. അടുത്ത ഷോട്ട് എടുക്കാനായി. പെട്ടെന്നാണ് ലാലേട്ടന്‍ സ്വിച്ച് ചെയ്തു വന്നത്. ഞാന്‍ ഒരു തമാശ പറഞ്ഞു നില്‍ക്കുകയായിരുന്നു. രണ്ട് സെക്കന്റ് കഴിഞ്ഞ് ലാലേട്ടന്‍ മൂഡ് മാറി വന്നു, എന്താ മോനെ നേരത്തെ പറഞ്ഞതെന്ന് ചോദിച്ചു. അതാണ് അദ്ദേഹത്തിന്റെ തയ്യാറെടുപ്പ്. ആ നിമിഷത്തില്‍ ജീവിക്കുക എന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് എനിക്ക് ഭയങ്കര ലേണിങ് ആയിരുന്നു'' എന്നാണ് സംഗീത് പറയുന്നത്.

ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം റിലീസ് ചെയ്യുക. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. സിദ്ധീഖ്, സംഗീത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം.

Sangeeth Prathap recalls the moment he saw Mohanlal hurt. It happened during Hridayapoorvam. and also remembers how the legend regained his position.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT