സാനിയ അയ്യപ്പൻ/ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഹോട്ട് ലുക്കിൽ ദുബായിൽ വാലന്റൈൻസ് ഡേ ആഘോഷിച്ച് സാനിയ അയ്യപ്പൻ; ചിത്രങ്ങൾ വൈറൽ

അതീവ ​ഗ്ലാമറസ് ലുക്കിൽ വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന സാനിയയെയാണ് ചിത്രങ്ങളിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

സ്റ്റൈലിഷ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാറുള്ള താരമാണ് സാനിയ അയ്യപ്പൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരത്തിന്റെ ദുബായ് വെക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ്. അതീവ ​ഗ്ലാമറസ് ലുക്കിൽ വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന സാനിയയെയാണ് ചിത്രങ്ങളിൽ കാണുന്നത്.

​ഗ്ലാമറസ് കോക്ടെയിൽ ​ഗൗണാണ് സാനിയ ധരിച്ചിരിക്കുന്നത്. ദുബായിലെ പ്രസിദ്ധമായ കെട്ടിടം ബുർജ് അൽ അറബിന്റെ മുന്നിൽ നിന്നുള്ള സാനിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭക്ഷണത്തിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബായിൽ ആണ് താരം. ഇതിനോടകം നിരവധി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധേയയാകുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്.  നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

SCROLL FOR NEXT