വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

100 വർഷം പഴക്കമുള്ള ട്രെയിനിൽ യാത്ര, ആദ്യത്തെ പാചകം; ഓസ്ട്രേലിയൻ ദിനങ്ങൾ മനോഹരമാക്കി സാനിയ; വിഡിയോ

പുറത്തേക്ക് കാലിട്ട് ട്രെയിനിന്റെ ജനലില്‍ ഇരുന്ന് കാഴ്ചകള്‍ ആസ്വദിക്കുന്ന സാനിയയെയാണ് വിഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യാത്രകളെ സ്‌നേഹിക്കുന്ന നടിയാണ് സാനിയ അയ്യപ്പന്‍. ഇതിനോടകം നിരവധി സ്ഥലങ്ങളിലേക്കാണ് താരം യാത്രപോയിട്ടുള്ളത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് താരം. കഴിഞ്ഞ ദിവസം താരം ഓസ്‌ട്രേലിയയില്‍ നടത്തിയ ഏറ്റവും മനോഹരമായ യാത്രയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കംചെന്ന ട്രെയിനിലായിരുന്നു താരത്തിന്റെ സഞ്ചാരം. 

പുറത്തേക്ക് കാലിട്ട് ട്രെയിനിന്റെ ജനലില്‍ ഇരുന്ന് കാഴ്ചകള്‍ ആസ്വദിക്കുന്ന സാനിയയെയാണ് വിഡിയോയില്‍ കാണുന്നത്. ഒരു കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചത്. ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ ഇത് മിസ് ചെയ്യരുത് എന്നു പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 100ല്‍ അധികം പഴക്കമുള്ളതാണ് ഈ റെയില്‍വേ. വിരമിച്ചിട്ടും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. 

ഓസ്‌ട്രേലിയയില്‍ നിന്നുള്ള കുക്കിങ് വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ബീഫ് സ്റ്റീക്കും ഗ്രില്‍ഡ് പ്രോണ്‍സുമാണ് സാനിയ പാചകം ചെയ്തത്. ഇതിനൊപ്പം സലാഡും താരം ഉണ്ടാക്കി. സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിച്ച അനുഭവത്തേക്കുറിച്ച് താരം തന്നെയാണ് പങ്കുവച്ചത്. ആദ്യമായാണ് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ സുഹൃത്തിനൊപ്പമുള്ള ഡാന്‍സ് വിഡിയോയും സാനിയോ പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍