സഞ്ജയ് ദത്ത്/ഫയല്‍ ചിത്രം 
Entertainment

സഞ്ജയ് ദത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ബോംബ് സ്‌ഫോടനം ചിത്രീകരിക്കുന്നതിനിടെ

അപകടത്തില്‍ താരത്തിന്റെ കൈക്കും മുഖത്തും പരിക്കേറ്റു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു; ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്. കന്നഡ ചിത്രം കെഡിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോംബ് സ്‌ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്. 

അപകടത്തില്‍ താരത്തിന്റെ കൈക്കും മുഖത്തും പരിക്കേറ്റു. തുടര്‍ന്ന് ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബംഗളൂരു മഗഡി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരുക്കില്‍ നിന്ന് സഞ്ജയ് ദത്ത് മുക്തനാകുന്നുണ്ടെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഫൈറ്റ് മാസ്റ്റര്‍ ഡോക്ടര്‍ രവി വര്‍മയാണ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യുന്നത്. 

സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ലെ സഞ്ജയ് ദത്തിന്റെ വില്ലന്‍ കഥാപാത്രം വലിയ ശ്രദ്ധനേടിയിരുന്നു. കെജിഎഫിന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ സിനിമയാണ് കെഡി. ധ്രുവ് സര്‍ജ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ശില്‍പ ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT