സഞ്ജയ് ദത്ത് വർക്കൗട്ട് ചെയ്യുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ആധീരയെ വെല്ലും! വിജയ്‌യെ നേരിടാൻ കൂടുതൽ കരുത്തനാകാൻ സഞ്ജയ് ദത്ത്; വർക്കൗട്ട് വിഡിയോ പുറത്ത്

വിജയ്‌യുടെ വില്ലനാകാൻ ഹെവി വർക്കൗട്ട് ചെയ്ത് കൂടുതൽ കരുത്തനാവുകയാണ് സഞ്ജയ് ദത്ത്

സമകാലിക മലയാളം ഡെസ്ക്

വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോയുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ലോകേഷ് യൂണിവേഴ്സിന്റെ ഭാ​ഗമാകുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഒന്നിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സഞ്ജയ് ദത്തിന്റെ വർക്കൗട്ട് വിഡിയോ ആണ്. വിജയ്‌യുടെ വില്ലനാകാൻ ഹെവി വർക്കൗട്ട് ചെയ്ത് കൂടുതൽ കരുത്തനാവുകയാണ് സഞ്ജയ് ദത്ത്. 

ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ആരാധകരെ മാത്രമല്ല വിജയ് ആരാധകരേയും ആവേശത്തിലാക്കുകയാണ് വിഡിയോ. ലിയോ സിനിമയ്ക്കു വേണ്ടിയാണോ വർക്കൗട്ട് എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലനായാവും ലിയോയിൽ എത്തുകയെന്നും ആരാധകർ പറയുന്നുണ്ട്. 

സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ കശ്മീരിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. തൃഷയാണ് ചിത്രത്തിൽ നായിക. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT