സന്തോഷ് ശിവന്‍   ഫയല്‍
Entertainment

സന്തോഷ് ശിവന്റെ വാട്സ് ആപ്പ് ഹാക്ക് ചെയ്തു; സിനിമക്കാരെ തട്ടിപ്പിനിരയാക്കാൻ ശ്രമം

തട്ടിപ്പു സംഘത്തിന്റെ കെണിയിൽ നിന്നു രക്ഷപ്പെട്ടതായി ‘ബാഹുബലി’ നിർമാതാവ് ഷോബു യാർലഗദ്ദ വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയിൽ നിന്നു രക്ഷപ്പെട്ടതായി സിനിമാ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. സന്തോഷ് ശിവന്റെ വാട്സാപ് അക്കൗണ്ടിൽ നുഴഞ്ഞു കയറിയ സംഘം അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണ് ശ്രമിച്ചത്. തട്ടിപ്പു സംഘത്തിന്റെ കെണിയിൽ നിന്നു രക്ഷപ്പെട്ടതായി ‘ബാഹുബലി’ നിർമാതാവ് ഷോബു യാർലഗദ്ദയും വെളിപ്പെടുത്തി.

ഇരുവരും നൽകിയ പരാതിയിൽ തമിഴ്നാട് പൊലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും പരാതി നൽകിയിട്ടുണ്ട്. ഷോബു യാർലഗദ്ദയുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്ത സംഘം പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശം അയയ്ക്കുകയായിരുന്നു. വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി ഷോബു യാർലഗദ്ദ സമൂഹമാധ്യമങ്ങൾ വഴി മുന്നറിയിപ്പു നൽകി.

തട്ടിപ്പു സംഘം സന്തോഷ് ശിവന്റെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചിരുന്നു. സന്തോഷ് ശിവൻ ആണെന്ന പേരിൽ സന്ദേശങ്ങൾ അയച്ച് തമിഴ്, മലയാളം സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചതായും കണ്ടെത്തി. “ദയവായി എൻ്റെ സന്ദേശങ്ങളൊന്നും പ്രതികരിക്കരുത്, ഇതൊരു തട്ടിപ്പാണ്.” സന്തോഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ മുന്നറിയിപ്പു നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT