Vismaya Mohanlal 
Entertainment

അച്ഛനധികാരവും അമ്മയധികാരവും മോഹന്‍ലാലിലും സുചിത്രയിലും ലവലേശം ഇല്ല; കൂട്ടിലിട്ടു വളര്‍ത്തിയ പെണ്‍കുട്ടിയല്ല വിസ്മയ

മോഹന്‍ലാലിന്‍റെ ലജ്ജാലുത്വം കുറച്ചു കൂടിയ അളവില്‍ വളര്‍ന്ന പരിഭ്രമമായി മകളിലും കാണാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സൈബര്‍ ആക്രമണത്തിനിടെ വിസ്മയ മോഹന്‍ലാലിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. മകളെ നിയന്ത്രിക്കാതെ, ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ വിടുന്ന മോഹന്‍ലാല്‍ എന്ന അച്ഛനെക്കുറിച്ചും ശാരദക്കുട്ടി എഴുതുന്നുണ്ട്. വിസ്മയ കൂട്ടിലിട്ടു വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയല്ല. ആര്‍ജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവര്‍ക്കെന്നാണ് ശാരദക്കുട്ടി പറയുന്നത്. ആ വാക്കുകളിലേക്ക്:

പൊതു വേദികളിലെ മോഹന്‍ലാലിന്റെ സഭാകമ്പവും ലജ്ജാലുത്വവും നന്നായി ആസ്വദിച്ചിട്ടുണ്ട് മലയാളികള്‍. ആ ലജ്ജാലുത്വം കുറച്ചു കൂടിയ അളവില്‍ വളര്‍ന്ന പരിഭ്രമമായി മകളിലും കാണാം. മക്കളുടെ സഭാകമ്പങ്ങള്‍ ധാരാളം കണ്ടിട്ടുള്ള എനിക്ക് ആ മകളോടും അതേ വാത്സല്യമാണ് തോന്നിയത്.

മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയില്‍ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹന്‍ലാല്‍ എന്നത് എനിക്ക് മോഹന്‍ലാലിനെ കൂടുതല്‍ പ്രിയങ്കരനാക്കുന്നുണ്ട്. അച്ഛനധികാരമോ അമ്മയധികാരമോ മോഹന്‍ലാലിലും സുചിത്രയിലും ലവലേശം കണ്ടില്ല എന്നത് സുന്ദരമായ കാഴ്ചയായി.

മക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതും അവരെ സോഷ്യലി ഓക്ക്‌വേര്‍ഡ് ആക്കുന്നതും പലപ്പോഴും രക്ഷിതാക്കളുടെ മുന്‍വിധികളും സങ്കല്‍പങ്ങളുമാണ്. സ്വന്തം മകളുടെ സഭാകമ്പത്തെ വളരെ നോര്‍മല്‍ ആയും നാച്വറല്‍ ആയും കാണുന്നുണ്ട് മോഹന്‍ലാല്‍ എന്നത് എത്ര ആശ്വാസകരമാണ്. നാട്ടുകാര്‍ മുഴുവന്‍ അഛനും അമ്മാവനും കളിക്കാനുള്ളപ്പോള്‍ താന്‍ കൂടിയെന്തിന് എന്ന ആ പതിവ് മോഹന്‍ലാല്‍ കൂള്‍നെസ്സ് നല്ല കൗതുകം പകര്‍ന്നു.

ആദ്യ ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ മലയാളി ശീലങ്ങളുടെ ഓവര്‍സ്മാര്‍ട്ട് മുഖംമൂടികളണിയാതെ വിസ്മയ തന്റെ ടെന്‍ഷനും പരിഭ്രമവും മറച്ചുവെക്കാതെ ഓടി നടക്കുന്നു. മോഹന്‍ലാലിന്റെ മകളായതു കൊണ്ടല്ലേ ഈ വാത്സല്യം എന്നാണ് ചോദ്യമെങ്കില്‍. സംശയിക്കേണ്ട അതുമുണ്ട്. ഇഷ്ടമുള്ളവരുടെ മക്കളേയും പ്രിയപ്പെട്ടവരേയും ഇഷ്ടമാകും എന്നൊരു ലോജിക് മതി അതിന്.

വിസ്മയ കൂട്ടിലിട്ടു വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയല്ല. ആര്‍ജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവര്‍ക്ക്. മലയാളിക്യാമറകളുടെ മുന്നിലെ ഈ സങ്കോചം അവള്‍ക്കൊരു കവചമാകട്ടെ എന്നാണെനിക്ക് ആശംസിക്കാനുള്ളത്.

Saradakutty hails the parenting of Mohanlal and Suchitra. Extends her support to Vismaya Mohanlal amid cyber attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

'ഇല്ലാതാക്കിയത് ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷം'; തെളിവില്ല, സാക്ഷിമൊഴി വ്യാജം: കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി

16-കാരിയെ പീഡിപ്പിച്ച കേസ്: പ്രതി സ്നേഹ മെർലിൻ ഒളിവുകേന്ദ്രത്തിൽ നിന്ന് പിടിയിൽ

'സിജെപി പ്രക്ഷോഭത്തിനിടെ ജന്തര്‍മന്തറില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു'; രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പൊലീസ് തകര്‍ത്തു

പയ്യന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു