Sarath Appani ഇൻസ്റ്റ​ഗ്രാം
Entertainment

മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്; സന്തോഷം പങ്കുവച്ച് നടൻ

2017ലായിരുന്നു അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം.

സമകാലിക മലയാളം ഡെസ്ക്

മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് നടൻ അപ്പാനി ശരതും ഭാര്യ രേഷ്മയും. വീണ്ടും അച്ഛനായതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ പങ്കുവച്ചത്. വീണ്ടും ഒരു ആൺ കുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷ വാർത്തയ്ക്കൊപ്പം കുഞ്ഞിന്റെ കുഞ്ഞുവിരലുകളുടെ ചിത്രവും ശരത് പങ്കുവച്ചു.

കുഞ്ഞുങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നും ഇതിൽ എന്നെന്നും അഭിമാനമുള്ള അച്ഛനാണെന്നും ശരത് കുറിച്ചു. 2017ലായിരുന്നു അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം. 2018-ലെ പ്രളയകാലത്താണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്.

അവന്തിക (തിയ്യാമ്മ) എന്നാണ് എട്ട് വയസുകാരിയായ മൂത്ത മകളുടെ പേര്. 2021-ൽ രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരതും ജനിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു.

Cinema News: Sarath Appani announces his 3rd child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT