'ഇവർക്ക് ഒന്നും പേരില്ലേ!' 'പാട്രിയറ്റ്' പോസ്റ്ററിലെ മോർസ് കോഡ് പൊളിച്ച് സോഷ്യൽ മീഡിയ

വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്ന് തന്നെയാണ് പ്രതീക്ഷ.
Patriot
Patriotഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് പാട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. നയൻതാര, രാജീവ് മേനോൻ, കുഞ്ചാക്കോ ബോബൻ, ഫഹ​ദ് ഫാസിൽ എന്നിവരുടെ കാരക്ടർ ലുക്കുകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പോസ്റ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. മോർസ് കോഡ് ഉപയോഗിച്ചാണ് സിനിമയുടെ റീലീസ് ഡേറ്റ് അണിയറപ്രവർത്തകർ ഒളിപ്പിച്ചത്.

Patriot
'സർവ്വം മായ വെളുത്തിരിക്കുന്നു...; അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്'; വിശേഷങ്ങളുമായി നിവിൻ പോളി

പോസ്റ്ററിലെ കുത്തും കോമയും കണ്ടെത്തിയതോടെയാണ് ഇത് സിനിമയുടെ റീലീസ് ഡേറ്റ് ആണെന്ന് ആരാധകർക്ക് പിടികിട്ടിയത്. ഏപ്രിൽ 23 നാണ് സിനിമയുടെ റീലീസ്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.

Patriot
'ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും'; ഭാര്യയ്ക്ക് ദേഷ്യം വന്നാൽ ചെയ്യുന്ന രസകരമായ കാര്യം പറഞ്ഞ് അക്ഷയ് കുമാർ

വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്.

Summary

Cinema News: Patriot movie morse code cracked by fans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com