Renu Sudhi, Sarika KB 
Entertainment

'ഇനിയൊരു കീമോ താങ്ങില്ല, രേണുവിന്റെ അവസ്ഥ ഗുരുതരം'; ഐസിയുവിലാണെന്ന് ശാരിക

ഇനിയൊരു കീമോ രേണു താങ്ങത്തില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

രേണു സുധിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെബി. രേണുവിന്റെ അവസ്ഥ ഗുരുതരമാണെന്നും നിലവില്‍ ഐസിയുവിലാണെന്നുമാണ് ശാരിക അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ശാരിക രേണുവിന്റെ നിലവിലെ അവസ്ഥ പങ്കുവച്ചത്.

''യാഥാര്‍ത്ഥ്യം മിക്കപ്പോഴും ഇച്ചിരി കയ്പ്പുള്ളതായിരിക്കും. കയ്പ്പുള്ളൊരു യാഥാര്‍ത്ഥ്യം എനിക്കിന്ന് നിങ്ങളോട് പറയേണ്ടി വരികയാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. ഇന്നലെ രാത്രി പ്ലേറ്റ്‌ലറ്റ്‌സിന്റെ കൗണ്ട് വല്ലാതെ കുറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസിയുവിലാണ്. അവസ്ഥ വളരെ മോശമാണെന്നാണ് ചേച്ചി എന്നോട് പറഞ്ഞത്.'' ശാരിക പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''അഞ്ചോളം കീമോകള്‍ അവളുടെ ശരീരത്തില്‍ ചെയ്തിട്ടുണ്ട്. ഓരോ കീമോകള്‍ കഴിയുമ്പോള്‍ പത്ത് ദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച്, പച്ചവെള്ളം പോലും ചര്‍ദ്ദിക്കുന്ന അവസ്ഥയാകും. നാലാമത്തെ കീമോ വരെ അവള്‍ പത്ത് ദിവസവും കിടക്കും. പിന്നെ ചാടിയെഴുന്നേറ്റ് വിഡിയോ ചെയ്യുകയും മറുപടി തരികയും ചെയ്യും. അഞ്ചാമത്തെ കീമോ അവളെ വല്ലാതെ അടിപ്പെടുത്തിക്കളഞ്ഞു. പത്ത് ദിവസം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാനായില്ല. വല്ലാതെ തളര്‍ന്നു പോയിരുന്നു''.

''ഗുരുതരമായപ്പോഴാണ് ഇന്നലെ രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇനിയൊരു കീമോ രേണു താങ്ങത്തില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അത്രയും റിസ്‌ക് ആശുപത്രി അധികൃതര്‍ എടുക്കില്ല. രേണുവിനെ സ്‌നേഹിക്കുന്നവര്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അതിന് വേണ്ടിയാണ് ഞാനിത് പറഞ്ഞത്. രേണുവിന്റെ കുടുംബത്തിന്റെ അനുവാദം ചോദിച്ച ശേഷം മാത്രമാണ് ഈ വിവരങ്ങള്‍ നിങ്ങളോട് തുറന്നു പറഞ്ഞത്.'' എന്നാണ് ശാരിക പറയുന്നത്.

''ഇതുവരെ ചെയ്തിരുന്നതിനേക്കാള്‍ വളരെ ഹെവിയായ കീമോയാണ്. ഇപ്പോള്‍ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പിക്ക് ലൈന്‍ ഇട്ടു. ആഹാരം കഴിക്കുന്നതിന് പകരമുള്ള എന്തോ അവളുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി വിളിച്ചത്. അത്രയും വേദന തിന്നുകയാണ് ആ കുട്ടി. അവള്‍ ജീവിതത്തില്‍ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉറപ്പായും അവള്‍ തിരിച്ചുവരും'' എന്നും ശാരിക പറയുന്നു.

Sarika KB infroms Renu Sudhi is in critical condition. The social media star is in ICU.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റേഞ്ച് റോവർ തിരിച്ചുനൽകിയാലും കുരുക്കഴിയുമോ? കെ.എം. ഷാജിക്ക് മുന്നിൽ നിയമവഴികൾ പ്രതിസന്ധിയാകുമോ

'അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക് ?; ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജുവിനെ കണ്ടിരിക്കാൻ സാധ്യതയില്ല'

ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ ഇതുവരെ ചെയ്തില്ലേ?, ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ബന്ധം; വിശദാംശങ്ങള്‍

ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് ആയുഷ് മിഷനിൽ അവസരം; അഭിമുഖത്തിലൂടെ നിയമനം

പിന്നിലെ പോക്കറ്റിൽ വാലറ്റ് വെച്ച് ബൈക്ക് ഓടിക്കാറുണ്ടോ?, അരക്കെട്ട് വേദനയുടെ ഒരു കാരണം ഇതാകാം